Image

അശോകന്‍ വേങ്ങശേരിയുടെ ശ്രീനാരായണ ഗുരു ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ & ശങ്കര പ്രകാശനം ചെയ്തു

Published on 22 July, 2018
അശോകന്‍ വേങ്ങശേരിയുടെ  ശ്രീനാരായണ ഗുരു ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ & ശങ്കര പ്രകാശനം ചെയ്തു
ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരു ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ & ശങ്കര (Sree Narayana Guru: The Perfect Union of Buddha and Sankara) എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകംകൂടി പ്രകാശനംചെയ്യപ്പെട്ടിരിക്കുന്നു. മുപ്പതു വര്‍ഷത്തോളമായി അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ താമസിച്ചുവരുന്ന അശോകന്‍ വേങ്ങശേരി കൃഷ്ണനാണ് ഇതിന്റെ രചയിതാവ്. ഡല്‍ഹി ജവഹര്‍ലാന്‍ നെഹ്‌റു മ്യൂസിയം & ലൈബ്രറി ഹാളില്‍  നടന്ന ചടങ്ങില്‍ മുന്‍ അംബാസഡല്‍ ടി.പി. ശ്രീനിവാസന്‍ യോഗം ഉദ്ഘാടനം ചെയ്തു.

പ്രമുഖ വേദപണ്ഡിതനും ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം ചെയര്‍മാനുമായ പ്രൊഫ. ലോകേഷ് ചന്ദ്ര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക വിദഗ്ധനും എം.പിയുമായ ഡോ. നരേന്ദ്ര യാദവ്, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദിന് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. പി. ചന്ദ്രമോഹന്‍, എ. സമ്പത്ത് എം.പി, വി. മുരളീധരന്‍ എം.പി, ഡോ. എ.ഡി. മെര്‍ചന്ദ്, മുംബൈ മന്ദിര സമിതി ചെയര്‍മാന്‍ എം.ഐ ദാമോദരന്‍, ഗുരുധര്‍മ്മ പ്രചാരണ സമിതി മുന്‍ രജിസ്ട്രാര്‍ കുറിച്ചി സദന്‍ തുടങ്ങി പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു. കൂടാതെ കമലദളം സാഹിത്യ അക്കാദമി ചെയര്‍മാന്‍ എന്‍.എന്‍ ലാലു, വൈസ് ചെയര്‍മാന്‍ ഡി. രാജപ്പന്‍ പൂഞ്ഞാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്യാം ഏനാത്ത്, എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി ഇ.കെ. മുരളീധരന്‍, കെ.പി. പാവന, ഇ.കെ. ഉഷ, ഇ.കെ. ബീനാകുമാരി, വയനാട് എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ പ്രസിഡന്റ് കെ.കെ. സോമനാഥന്‍ മാസ്റ്റര്‍, വി.കെ. അപ്പുക്കുട്ടന്‍ ഏറ്റുമാനൂര്‍, സുകുമാരന്‍ അരീക്കുഴ, ഗുരുധര്‍മ്മ പ്രചാരണ സഭ രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്‍, മുന്‍ രജിസ്ട്രാര്‍ വി.ടി ശശീന്ദ്രന്‍, വിലാസിനി കൃഷ്ണന്‍ (യു.എസ്.എ), രാജി ആര്‍ അശോകന്‍, ഡോ. ദേവി അശോകന്‍, പി.ആര്‍. ശ്രീകുമാര്‍ (അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കൊച്ചി) തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ഗ്രന്ഥകാരനും പ്രശസ്ത എഴുത്തുകാരനുമായ അശോകന്‍ വേങ്ങശേരിയുടെ മറുപടി പ്രസംഗം ഹൃദയസ്പര്‍ശിയായിരുന്നു. പുസ്തക പ്രസാധകരായ കൊണാര്‍ക്ക് പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.പി. ആര്‍ നായര്‍ നന്ദി പറഞ്ഞു.
അശോകന്‍ വേങ്ങശേരിയുടെ  ശ്രീനാരായണ ഗുരു ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ & ശങ്കര പ്രകാശനം ചെയ്തുഅശോകന്‍ വേങ്ങശേരിയുടെ  ശ്രീനാരായണ ഗുരു ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ & ശങ്കര പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക