Image

സംഘപരിവാറിന്റേത് കേരളത്തിന്റെ പുരോഗമന ശക്തികളോടുള്ള വെല്ലുവിളി ; കെകെ രാഗേഷ് എംപി

Published on 22 July, 2018
സംഘപരിവാറിന്റേത് കേരളത്തിന്റെ പുരോഗമന ശക്തികളോടുള്ള വെല്ലുവിളി ; കെകെ രാഗേഷ് എംപി
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന മീശ എന്ന നോവല്‍ എസ്. ഹരീഷ് പിന്‍വലിച്ചത് ദു:ഖകരമാണെന്ന് കെകെ രാഗേഷ് എംപി. നോവലിസ്റ്റിന് നേരെ ഉയര്‍ന്ന ഭീഷണിയെ വ്യക്തിപരമായ ആക്രമണമായിട്ടല്ല കാണേണ്ടത്. കേരളത്തിന്റെ മുഴുവന്‍ പുരോഗമന ശക്തികളോടുമുള്ള വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കൂടുതല്‍ പരിഷ്‌കൃതരെന്ന് നാം അഭിമാനിക്കുന്ന ഇക്കാലത്ത് സാഹിത്യകാരന്‍മാരോടും കലാസൃഷ്ടികളോടും കാണിക്കുന്ന അസഹിഷ്ണുത കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ 
എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചു എന്ന വാര്‍ത്ത ദു:ഖകരമാണ്.കുഞ്ചന്‍ നമ്ബ്യാരും പൂന്താനവുമടക്കമുള്ള കവികള്‍ തങ്ങളുടെ കൃതികളിലൂടെ രാജഭരണത്തേയും നിലവിലിരിക്കുന്ന സമൂഹത്തെയും ഒക്കെ വിമര്‍ശിച്ചിട്ടുണ്ട്. കൂടുതല്‍ പരിഷ്‌കൃതരെന്ന് നാം അഭിമാനിക്കുന്ന ഇക്കാലത്ത് സാഹിത്യകാരന്‍മാരോടും കലാസൃഷ്ടികളോടും കാണിക്കുന്ന അസഹിഷ്ണുത കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കും. 
നോവലിസ്റ്റ് നോവല്‍ സ്വമേധയ പിന്‍വലിച്ചതല്ല. നിരന്തരമായ ഭീഷണിയും സംഘ പരിവാര്‍ ശക്തികളുടെ വിഷലിപ്തമായ പ്രചാരണവുമാണ് അത്തരമൊരു തീരുമാനത്തിലെത്താന്‍ നോവലിസ്റ്റിനെ നിര്‍ബന്ധിതമാക്കിയത്. നോവലിസ്റ്റിന് നേരെ ഉയര്‍ന്ന ഭീഷണിയെ വ്യക്തിപരമായ ആക്രമണമായിട്ടല്ല കാണേണ്ടത് . കേരളത്തിന്റെ മുഴുവന്‍ പുരോഗമന ശക്തികളോടുമുള്ള വെല്ലുവിളിയാണ് ഇത്. അത് കൊണ്ട് തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരെ അണിനിരക്കാന്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. ഇതാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതും. പെരുമാള്‍ മുരുകന് ഉണ്ടായ ഗതികേട് കേരളത്തിലെ ഒരു എഴുത്ത് കാരനും ഉണ്ടാവരുത്. എത്രയും പെട്ടെന്ന് ഈ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.
'പൂമ്ബാറ്റയുടെ ചിറക്
പിച്ചിയെടുത്തു ശീലിച്ചൊരാള്‍
കാഫ്കയെ വായിച്ചിട്ട്
മഞ്ഞപ്പാപ്പാത്തിയെന്ന് കരുതി
പുലിയെ പിടിച്ച കഥ
മെറ്റ മോര്‍ ഫോസിസിന്
അറിയുമോ '.
ഡോണ മയൂര ഇങ്ങനെ എഴുതിയത് കേരളത്തിലെ സങ്കികളെ കുറിച്ചാണോ 
കെ കെ രാഗേഷ് എം പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക