Image

ജസ്‌ന കേസില്‍ സിപിഎമ്മിന് വേവലാതി ; ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരന്‍

Published on 22 July, 2018
ജസ്‌ന കേസില്‍ സിപിഎമ്മിന് വേവലാതി ; ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരന്‍
കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലായി എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു. ജസ്‌ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിടുക്കന്മാരായ പൊലീസുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. കള്ളന്മാരുടെയും കൊലപാതകികളുടെയും തോളില്‍ കയ്യിട്ടു മുഖ്യമന്ത്രി സംസാരിക്കുമ്‌ബോള്‍ ഏതെങ്കിലും കേസില്‍ പ്രതികളെ പിടിക്കാന്‍ പൊലീസിനു ധൈര്യമുണ്ടാകുമോ എന്നും മുരളീധരന്‍ ചോദിച്ചു. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്കു നിര്‍ത്താന്‍ കെല്‍പ്പില്ലാത്തയാളാണ് ഡിജിപി. പരാതിയും കൊണ്ടു രണ്ടു കാലില്‍ പൊലീസ് സ്‌റ്റേഷനില്‍ ചെല്ലുന്നവര്‍ മൂക്കില്‍ പഞ്ഞിവച്ചാണ് ഇപ്പോള്‍ ഇറങ്ങി വരുന്നത്.
പൊലീസുകാര്‍ ഇപ്പോള്‍ യജമാനന്മാര്‍ക്ക് അടിമപ്പണി ചെയ്യുകയാണ്. എഡിജിപിയുടെ മകള്‍ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഏതൊരാള്‍ക്കാണ് ഇവിടെ നീതി ലഭിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക