Image

പ്രമുഖ ബിജെപി നേതാവ്‌ രാജിവച്ച്‌ തൃണമൂലില്‍ ചേര്‍ന്നു

Published on 22 July, 2018
      പ്രമുഖ ബിജെപി നേതാവ്‌ രാജിവച്ച്‌ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: രാജിവച്ച ബിജെപി മുന്‍ എംപി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയെ കടന്നാക്രമിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി കൊല്‍ക്കത്തിയില്‍ പ്രസംഗിക്കുമ്പോള്‍ മിത്രയും വേദിയിലുണ്ടായിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന്‌ എന്തുവില കൊടുത്തും പുറത്താക്കുമെന്ന്‌ മമത പ്രഖ്യാപിച്ചപ്പോള്‍ ചന്ദന്‍ മിത്രയും കൈയ്യടിച്ചു.

മിത്രയ്‌ക്ക്‌ പുറമെ, നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍, മറ്റു ചില പ്രമുഖര്‍ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദി പൈനിയര്‍ പത്രത്തിന്റെ എഡിറ്ററും മാനേജിങ്‌ ഡയറക്ടറുമാണ്‌ ചന്ദന്‍ മിത്ര. 


കഴിഞ്ഞാഴ്‌ചയാണ്‌ ചന്ദന്‍ മിത്ര ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്ക്‌ രാജികത്ത്‌ സമര്‍പ്പിച്ചത്‌. പാര്‍ട്ടിയെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്‌തു. ഉത്തര്‍ പ്രദേശിലെ കൈരാനയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചന്ദന്‍ മിത്ര രംഗത്തുവന്നിരുന്നു.


010ലാണ്‌ മിത്ര വീണ്ടും രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടത്‌. 2016ല്‍ കാലാവധി പൂര്‍ത്തിയായി. ബിജെപിയുടെ മുതിര്‍ന്ന നേതാവ്‌ എല്‍കെ അദ്വാനിയുടെ വലംകൈയ്യായിട്ടാണ്‌ ചന്ദന്‍ മിത്ര അറിയപ്പെട്ടിരുന്നത്‌. നരേന്ദ്രമോദി-അമിത്‌ ഷാ സഖ്യം നേതൃത്വത്തിലെത്തിയതോടെയാണ്‌ ചന്ദന്‍ മിത്ര ഒതുക്കപ്പെട്ടത്‌. ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന സൂചനകളുണ്ടായിരുന്‌






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക