Image

മോദിയെ ആലിംഗനം ചെയ്‌ത രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്‌ പോസ്റ്ററുകള്‍

Published on 22 July, 2018
മോദിയെ ആലിംഗനം ചെയ്‌ത  രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്‌ പോസ്റ്ററുകള്‍


മുംബൈ: പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്‌തസംഭവം രാജ്യത്തെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌.  ആലിംഗനത്തിന്റെ ചിത്രം പോസ്റ്ററായി അച്ചടിച്ച്‌ മുംബൈ കോണ്‍ഗ്രസ്‌ ഘടകം രംഗത്തെത്തി..

വിദ്വേഷം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ്‌ തങ്ങള്‍ വിജയിക്കുന്നതെന്ന വാചകത്തിനൊപ്പമാണ്‌ രാഹുല്‍ മോദിയെ ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്‌. മുംബൈയിലെ അന്ദേരിയിലാണ്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

എന്‍. ഡി. എ സര്‍ക്കാരിനെതിരെ തെലുങ്ക്‌ ദേശം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ മോദിയെ കടന്നാക്രമിച്ച 45മിനിട്ട്‌ നീണ്ട പ്രസംഗത്തിനൊടുവിലായിരുന്നു രാഹുലിന്റെ ആലിംഗന പ്രകടനം. പ്രസംഗത്തിന്‌ ശേഷം രാഹുല്‍ നടുത്തളത്തിലെ മേശയും കടന്ന്‌ ഭരണപക്ഷ ബെഞ്ചിലേക്ക്‌ വന്ന്‌ മോദിയെ ആലിംഗനം ചെയ്‌ത ശേഷം മടങ്ങുകുകയായിരുന്നു. പിന്നാലെ രാഹുലിനെ തിരിച്ചു വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്‌തദാനം ചെയ്‌ത ശേഷം പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

'മാന്ത്രിക ആലിംഗനം' എന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്‌. അതേസമയം പ്രവര്‍ത്തിയില്‍ ബി.ജെ.പി നേതാക്കള്‍ പരിഹാസവുമായും രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക