Image

ഫെഡലറിസം: കേന്ദ്രഫണ്ട് ധൂര്‍ത്തടിക്കാനുള്ള ലൈസന്‍സ് അല്ല: ഒ. രാജഗോപാല്‍

ശ്രീകുമാര്‍ പി. Published on 23 July, 2018
ഫെഡലറിസം: കേന്ദ്രഫണ്ട് ധൂര്‍ത്തടിക്കാനുള്ള ലൈസന്‍സ് അല്ല: ഒ. രാജഗോപാല്‍
തിരുവന്തനപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്തു എന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. ഉദ്ദേശിച്ച കാര്യത്തിനായിട്ടാണ് പണം ചെലവഴിക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതലയും ഉണ്ട്. അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ ഫെഡലറിസം അട്ടിമറിക്കുന്ന എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടികജാതി പട്ടിക വര്‍ഗ്ഗ ഫണ്ട് ഉള്‍പ്പെടെ വകമാറ്റി ചെലവിടുന്ന സംസ്ഥാനമാണ് കേരളം.

ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആസൂത്രണംചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം ഉണ്ട്. അവയ്ക്കുവേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്താന്‍  കേന്ദ്രത്തിനു കഴിയണം. എന്നാല്‍ നല്‍കിയ പണം എങ്ങനെ ഉപയോഗിച്ചു എന്ന് തിരക്കിയാല്‍  ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന് ഫെഡറലിസം എന്തെന്ന് അറിയില്ല എന്നതിന്റെ തെളിവാണ്. രാജഗോപാല്‍  പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പെട്ട കേന്ദ്ര സംഘം  വന്ന പോയിട്ടും  മുഖ്യമന്ത്രി മഴ ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്തത് അപലപനീയമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

ഫെഡലറിസം: കേന്ദ്രഫണ്ട് ധൂര്‍ത്തടിക്കാനുള്ള ലൈസന്‍സ് അല്ല: ഒ. രാജഗോപാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക