Image

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് (യു.സി.സി) രജത ജൂബിലി ആഘോഷിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 23 July, 2018
ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് (യു.സി.സി) രജത ജൂബിലി ആഘോഷിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ വെസ്‌റ്റേണ്‍ അവന്യുവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു. 

ജൂണ്‍ 30 ശനിയാഴ്ച രാവിലെ 10:30ന് താങ്ക്‌സ്ഗിവിംഗ് സര്‍വീസോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. സി.എസ്.ഐ സഭയിലെ മുതിര്‍ന്ന വൈദികന്‍ റവ. ജോണ്‍ ജെ വില്യമിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സ്‌തോത്ര ഗാനം സഭാഭേദമന്യേ വിശ്വാസികള്‍ ഏറ്റുപാടിയപ്പോള്‍ 25 വര്‍ഷം വഴിനടത്തിയ ദൈവത്തിന് ആ ഗാനം ഒരു സ്‌തോത്രയാഗമായി അര്‍പ്പിക്കപ്പെട്ടു. 

സി.എസ്.ഐ. സഭയുടെ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. റവ. ജോണ്‍ ജെ വില്യം, റവ. പ്രതീഷ് ബാബു കുരിയന്‍, റവ. ജോബി ജോയ് മുല്ലക്കല്‍, റവ. റോബിന്‍ ഐപ്പ് മാത്യു, റവ. ഡോ. ജെയിംസ് ജേക്കബ്, റവ. ജോണ്‍ പുതുപ്പറമ്പില്‍ എന്നിവരും സ്‌തോത്ര പ്രാര്‍ത്ഥനയില്‍ കാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. സെയ്ന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ആല്‍ബനി) വികാരി ഫാ. അലക്‌സ് കെ ജോയിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. യു.സി.സി. സെക്രട്ടറി ദീപു വറുഗീസ് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് 25 വര്‍ഷം വഴിനടത്തിയ ദൈവത്തിന് സ്‌തോത്രം അര്‍പ്പിച്ചുകൊണ്ട് ജോര്‍ജ്ജ് ഡേവിഡ് രചിച്ച 'നന്ദിയാല്‍ നിറയുന്നേ ഞങ്ങള്‍തന്‍ ഉള്ളം നാഥാ നീ നടത്തിയ വിധങ്ങള്‍ ഓര്‍ത്താല്‍..' എന്ന ഗാനം യു.സി.സി. ഗായക സംഘം ആലപിച്ചു.

മോസ്റ്റ് റവ. തോമസ് കെ ഉമ്മന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ യു.സി.സിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും വ്യത്യസ്ഥ സഭകള്‍ ഒത്തൊരുമയോടെ ദൈവത്തെ ആരാധിക്കുന്നതിന്റെ ആവശ്യകതയേയും കുറിച്ച് പരാമര്‍ശിച്ചു. കൂട്ടായ്മയിലൂടെയും സ്‌നേഹത്തിലൂടെയും മാത്രമേ ഒരു യഥാര്‍ത്ഥ ദൈവരാജ്യം സഫലമാകൂ എന്നും, ആത്മീയപരമായിട്ടുള്ള ഐക്യത കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ അത് യു.സി.സി.യുടെ ഭാവിയേയും ശക്തിപ്പെടുത്തുമെന്നും തിരുമേനി പറഞ്ഞു. ഇന്ന് ലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പത്തും സ്ഥാനമോഹങ്ങളും ആഡംബര സുഖങ്ങളും സഭകളുടെ ഒത്തൊരുമയേയും വിശ്വാസത്തേയും ബാധിക്കുന്നു എന്നുള്ളത് തികച്ചും വേദനാജനകമാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

റൈറ്റ് റവ. വില്യം എച്ച് ലവ് (ബിഷപ്പ്), റവ. ഫാ. അലക്‌സ് കെ ജോയ് (സെയ്ന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി), റവ. ഫാ. ജോസഫ് വര്‍ഗീസ് (സെയ്ന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി), ഫാ. ആന്റണി പിട്ടാപ്പിള്ളി (സീറോ മലബാര്‍ ചര്‍ച്ച്, ആല്‍ബനി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഗഛകചഛചകഅ' (കൂട്ടായ്മ) എന്ന് നാമകരണം ചെയ്ത സുവനീറിന്റെ പ്രകാശന കര്‍മ്മം മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ ഒരു പ്രതി റൈറ്റ് റവ. വില്യം എച്ച് ലവിന് നല്‍കി നിര്‍വ്വഹിച്ചു. സുവനീര്‍ തയ്യാറാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സുവനീര്‍ കണ്‍വീനര്‍ ജോര്‍ജ്ജ് ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു.

യു.സി.സിയുടെ സ്ഥാപക അംഗങ്ങള്‍ നൈനാന്‍ ഡേവിഡ്, തോമസ് ചാക്കോ എന്നിവര്‍ യു.സി.സി.യുടെ ആരംഭകാലത്തെക്കുറിച്ച് ലഘുവിവരണം നല്‍കി. ഇരുവര്‍ക്കും യു.സി.സി.യുടെ ഉപഹാരമായ ഫലകം നല്‍കി ആദരിച്ചു. സി.എസ്.ഐ. വിമന്‍സ് ഫെല്ലോഷിപ്പ് പ്രസിഡന്റ്, ഡബ്ല്യു.സി.ആര്‍.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സൂസന്‍ തോമസിന്റെ സാന്നിധ്യം ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു.

യു.സി.സിയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുവാനിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബൈബിള്‍ ക്വിസ്, മ്യൂസിക് നൈറ്റ് എന്നിവയെക്കുറിച്ച് സെക്രട്ടറി ദീപു വറുഗീസ് വിശദീകരണം നല്‍കി.

 മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അസാന്നിദ്ധ്യത്തില്‍ ബിഷപ്പിന്റെ ആശംസാ സന്ദേശം റവ. ജയിംസ് ജേക്കബ് വായിച്ചു. 

സെയ്ന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ആല്‍ബനി), സെയ്ന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ആല്‍ബനി), ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് (ആല്‍ബനി), സീറോ മലബാര്‍ ചര്‍ച്ച് (ആല്‍ബനി), സിഎസ്‌ഐ ചര്‍ച്ച് (കണക്റ്റിക്കട്ട്) സിഎസ്‌ഐ ചര്‍ച്ച്, സീഫോര്‍ഡ് (ന്യൂയോര്‍ക്ക്), സിഎസ്‌ഐ ചര്‍ച്ച്, ഹഡ്‌സണ്‍വാലി (ന്യൂയോര്‍ക്ക്), ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് (ന്യൂജെഴ്‌സി) പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് പണിക്കര്‍ നന്ദി പ്രകാശിപ്പിച്ചു. മനോ ജബ സിംഗ് റസലിയ എം.സി.യായി പ്രവര്‍ത്തിച്ചു.

ചാക്കോ കോട്ടക്കല്‍ (ചെയര്‍പെഴ്‌സണ്‍), ദീപു വറുഗീസ് (സെക്രട്ടറി), തോമസ് കെ ജോസഫ് (ട്രഷറര്‍), തോമസ് കോട്ടക്കല്‍ (ഫെസിലിറ്റി കോഓര്‍ഡിനേറ്റര്‍), വര്‍ഗീസ് പണിക്കര്‍ (ജൂബിലി കണ്‍വീനര്‍), ജോര്‍ജ്ജ് ഡേവിഡ് (ജൂബിലി സുവനീര്‍ കണ്‍വീനര്‍), രമണി തോമസ് (ഫുഡ് കോഓര്‍ഡിനേറ്റര്‍), കമ്മിറ്റി അംഗങ്ങളായ മാത്യു ജോര്‍ജ്ജ്, ബിജു തോമസ്, റേച്ചല്‍ സ്വാമി, നിമ്മി ജോണ്‍ എന്നിവരായിരുന്നു ജൂബിലി ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

 വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക