Image

സംസ്ഥാനത്ത്‌ വീണ്ടും മഴ ശക്തമാകുന്നു

Published on 23 July, 2018
സംസ്ഥാനത്ത്‌  വീണ്ടും മഴ ശക്തമാകുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത്‌ കഴിഞ്ഞ രണ്ട്‌ ദിവസമായി ഒഴിഞ്ഞു നിന്നിരുന്ന മഴ വീണ്ടും ശക്തമായി. വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത്‌ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണ്‌ മഴ ശക്തമായത്‌.

കേരള, ലക്ഷദ്വീപ്‌ തീരങ്ങളില്‍ പടിഞ്ഞാറ്‌ ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും , മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.  കേരളലക്ഷദ്വീപ്‌ തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക