Image

മദ്ധ്യപ്രദേശില്‍ മനോരോഗിയായ യുവതിയെ ജനം തല്ലിക്കൊന്നു

Published on 23 July, 2018
 മദ്ധ്യപ്രദേശില്‍  മനോരോഗിയായ യുവതിയെ ജനം തല്ലിക്കൊന്നു

സിന്‍ഗ്രൌളി: മദ്ധ്യപ്രദേശിലെ സിന്‍ഗ്രൌളിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ ജനം തല്ലിക്കൊന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നവരാണെന്ന വാട്ട്‌സ്‌ആപ്പ്‌ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ ആക്രമണം. ബദ്‌ഘട്‌ ഗ്രാമത്തിലെ മോര്‍ബാ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ട മാനസിക അസ്വാസ്ഥ്യമുളള യുവതിയെ പ്രദേശവാസികള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നാരോപിച്ച്‌ തല്ലിക്കൊല്ലുകയും മൃതദേഹം കാനാലിലുപേക്ഷിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട യുവതിയ്‌ക്ക്‌ ഏകദേശം മുപ്പത്‌ വയസ്‌ പ്രായമുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക