Image

കേന്ദ്ര സര്‍ക്കാരിന്റെ സഹായം പോസിറ്റീവായി കാണുന്നു; മുഖ്യമന്ത്രി

Published on 23 July, 2018
കേന്ദ്ര സര്‍ക്കാരിന്റെ സഹായം പോസിറ്റീവായി കാണുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം അടക്കമുളള സംസ്ഥാനങ്ങളിലെ മഴക്കെടുതി ലോക്‌സഭ ചര്‍ച്ച ബുധനാഴ്‌ച ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കെസി വേണുഗോപാലിന്റെ ആവശ്യപ്രകാരം അഞ്ചുമണിക്കൂറാണ്‌ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്‌. കലക്ടറേറ്റില്‍ ദുരിതബാധിത ജില്ലകളിലെ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ്‌ നടത്തിയ ശേഷം മടങ്ങവെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കെടുതികള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ സഹായത്തെ പോസിറ്റീവായി കാണുന്നു, ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാമെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണു മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക