കളമശ്ശേരി: വനിതാ
പോലീസ് ഉദ്യോഗസ്ഥ സ്വകാര്യ ബസ് െ്രെഡവറെ മര്‍ദ്ദിച്ചതായി പരാതി. സ്റ്റോപ്പില്‍
നിര്‍ത്താതെ പോയതിന് യൂണിഫോമില്‍ എത്തിയ വനിതാ പോലീസുകാരിയാണ് ബസ് െ്രെഡവറെ
കൈയ്യേറ്റം ചെയ്തത്. കോട്ടയം എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിന്റെ െ്രെഡവര്‍
സോണി (23) യെ ആണ് കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ്
തലയോലപ്പറമ്ബ് സ്വദേശിനി ബബി മോഹന്‍ മര്‍ദിച്ചതായി പറയുന്നത്.
ഞായറാഴ്ച
രാവിലെ 6.30ന് എറണാകുളത്തിനു ഡ്യൂട്ടിക്ക് പോകാനായി വനിതാ പോലീസ്
തലയോലപ്പറമ്ബ് പള്ളിക്കവല സ്റ്റോപ്പില്‍ നിന്നപ്പോള്‍ വന്ന ആവേമരിയ ബസ് വനിതാ
പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് പറയുന്നു.
പിന്നീട്
സ്റ്റാന്‍ഡില്‍ പോയിട്ട് പള്ളിക്കവലയിലേയ്ക്ക് തിരികെവന്ന ബസ്, സ്റ്റോപ്പില്‍
നിര്‍ത്തിയപ്പോള്‍ വനിതാ പോലീസ് കയറി. ബസ് കൈ കാണിച്ചിട്ട് നിര്‍ത്താത്തതിനെ
ചൊല്ലി തര്‍ക്കിക്കുന്നതിനിടെ വനിതാ പോലീസ് െ്രെഡവറുടെ കോളറിനു പിടിച്ചു
വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന െ്രെഡവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍
പോലീസ് കേസെടുത്തു.
ബസിലെ തര്‍ക്കവും കലഹവും ചിലര്‍ മൊബൈലില്‍ പകര്‍ത്തി
പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി.