ഡബ്ലിന്‍: മലയാളത്തിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ഓര്‍ഡിനറി
അയര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഈസ്റ്റര്‍വിഷു ആഘോഷങ്ങള്‍ക്ക്
മാറ്റുകൂട്ടാന്‍ ഏപ്രില്‍ 16ന് ഡബ്ലിന്‍ കൂളോക്കിലെ യുസിഐ സിനിമാസിലാണ് ഓര്‍ഡിനറി
എത്തുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌് പ്രൊവിന്‍സാണ് ചിത്രം
പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ്
അലി, ആന്‍ അഗസ്റ്റിന്‍, ലാലു അലക്‌സ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ
സുഗീത് അണിയിച്ചൊരുക്കിയ ഓര്‍ഡിനറി വന്‍ വിജയമാണ് നേടിയത്. ഗവി എന്ന മനോഹരമായ
മലയോര ഗ്രാമവും, ഗ്രാമവാസികളുടെ ഏക ആശ്രയമായ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുമാണ്
കഥയിലെ കേന്ദ്ര ബിന്ദു.
പുഴയും കുന്നും മലയിടുക്കുകളും ചേര്‍ന്ന ഗവിയുടെ
വന്യമായ പ്രകൃതി ഭംഗിയും, താഴ്വരപ്പാതകളിലുടെ നീങ്ങുന്ന സുന്ദരന്‍ കെഎസ്‌ആര്‍ടിസി
ബസും കഥയിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്നു. ഫൈസല്‍ അലിയാണ് കാമറ
നിര്‍വഹിച്ചിരിക്കുന്നത്, സംഗീതം വിദ്യാസാഗര്‍.
ടിക്കറ്റുകള്‍ക്ക്: അനിത്
എം. ചാക്കോ 0870557783 (സാന്‍ട്രി), ജൂബി ജോര്‍ജ് 0876630264 (ബീമോണ്‌ട്),
ജോര്‍ഡി 0877738973 (ഫിസ്‌ബറൊ), സാബു കല്ലിങ്കല്‍ 0872955272 (ഫിഗ്ലാസ്), ഷാജി
അഗസ്റ്റിന്‍ 0862450928 (ഫിസ്‌ബറൊ), സെറിന്‍ ഫിലിപ്പ് 0879646100 (സോഡ്‌സ്), ഷിജു
മോന്‍ ചാക്കോ 0872257706 (ബ്ലാഞ്ചാട്‌സടൗണ്‍).