Image

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ രണ്‌ടുമുതല്‍ കേംബ്രിഡ്‌ജില്‍

റ്റോജോ ചെറിയാന്‍ Published on 29 March, 2012
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ രണ്‌ടുമുതല്‍ കേംബ്രിഡ്‌ജില്‍
കേംബ്രിഡ്‌ജ്‌: കേരള കാത്തലിക്‌ കമ്മിറ്റിയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 2,3.4 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട്‌ എട്ടുവരെ കേംബ്രിഡ്‌ജിലെ സെന്റ്‌ ഫിലിപ്പ്‌ ഹൊവാര്‍ഡ്‌ ചര്‍ച്ചില്‍ നടത്തും. ദിവ്യവചനം ശ്രവിക്കുവാനും ആത്മീയ നവീകരണം പ്രാപിച്ച്‌ ക്രൈസ്‌തവ വിശ്വാസത്തില്‍ അടിയുറച്ച്‌ നിന്ന്‌ വരുംതലമുറയ്‌ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കുവാനും അവസരമൊരുക്കുന്ന ഈ വാര്‍ഷിക ധ്യാനം നയിക്കുന്നത്‌ റവ.ഫാ. സോജി ഓലിക്കലാണ്‌.

കുട്ടികള്‍ക്കായുള്ള മിനിസ്‌ട്രിക്കുവേണ്‌ടി പ്രത്യേക സൗകര്യം ചെറി ഹിന്റണ്‍ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ച്‌ ഹാളില്‍ ഒരുക്കിയിരിക്കുന്നു. വിശുദ്ധ വാരത്തില്‍ നടത്തപ്പെടുന്ന ഈ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മീയനവീകരണം പ്രാപിക്കുവാനും യേശുക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ തിരുനാള്‍ പുത്തന്‍ ചൈതന്യത്തോടെ ആഘോഷിക്കുവാനും ഏവരേയും ബന്ധപ്പെട്ടവര്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. മാത്യു വണ്‌ടാളക്കുന്നേല്‍ (0793 9920 844). പള്ളിയുടെ വിലാസം: സെന്റ്‌ ഫിലിപ്പ്‌ ഹൊവാര്‍ഡ്‌ കാത്തലിക്‌ ചര്‍ച്ച്‌, 33 വാള്‍പോന്‍ റോഡ്‌, കേംബ്രിഡ്‌ജ്‌, CB1 3TH
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ രണ്‌ടുമുതല്‍ കേംബ്രിഡ്‌ജില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക