Image

ഒട്ടാവ മലയാളി കാത്തോലിക് പിക്‌നിക് അവിസ്മരണീയമായി

Published on 23 July, 2018
ഒട്ടാവ മലയാളി കാത്തോലിക് പിക്‌നിക് അവിസ്മരണീയമായി
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ മലയാളീ കത്തോലിക്കരുടെ പ്രഥമ കൂട്ടായ്മയായ ഒട്ടാവ മലയാളീ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക് ജൂലൈ 21 ന് സില്‍വെര്‍ലേക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ ആഘോഷിച്ചു.

പുതുമകള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയമായ ഈ വര്‍ഷത്തെ പിക്‌നിക്കില്‍ ഒട്ടാവയിലെ വിവിധ മലയാളി കുടുംബങ്ങളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു.. ഫാ:ഷിബു സിപ്രിയാന്‍, ഫാ:ജോസി, ഫാ:ജോനാത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പിക്‌നിക് വിവിധങ്ങളായ പരിപാടികളാല്‍ സമൃദ്ധമായിരുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടന്ന കായികമത്സരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. അതിനുപുറമെ കനോയിങ്, സ്വിമ്മിങ്ങ്, വോളീബോള്‍ തുടങ്ങി നിരവധി ഇനം പരിപാടികളും ആഘോഷത്തിന് കൊഴുപ്പേകി.

വൈകിട്ടു 5മണിയോടെ തുറന്ന തട്ടുകട വിവിധ നാടന്‍ വിഭവങ്ങളാല്‍ സമ്പുഷ്ടമായിരുന്നു.. 40വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഈ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളായ ഷാജി, ബിനു, സണ്ണി, ജോസഫ്, ആന്‍റ്റോ എന്നിവര്‍ നേതൃത്വം നല്‍കിയ പിക്‌നിക് വൈകിട്ട് 8മണിയോടെ സമാപിച്ചു.
ഒട്ടാവ മലയാളി കാത്തോലിക് പിക്‌നിക് അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക