Image

പാമ്പാടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ 24 പേര്‍ക്ക് പരുക്ക്

Published on 24 July, 2018
പാമ്പാടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ 24 പേര്‍ക്ക് പരുക്ക്
പാമ്പാടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ 24 പേര്‍ക്ക് പരുക്ക്. നെടുങ്കുഴിയില്‍ ഉച്ചയ്ക്ക് 2: 45 നാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യാത്രക്കാരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്ത് നേതൃത്വം നല്‍കിയത്. പാമ്പാടി, മണര്‍കാട് എന്നിടങ്ങളിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടവുമായി ബന്ധപ്പെ ഏറെ നേരമുണ്ടായിരുന്ന ഗതാഗത തടസ്സം പൊലീസ് പിന്നീട് പുന സ്ഥാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക