Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published on 29 March, 2012
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തഹ്ലിയ സ്‌ട്രീറ്റിലെ പുതിയ കെട്ടിടത്തില്‍ ഔചാരികമായി പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്‌സ്‌ അഹ്മദ്‌ കിദ്വായി, കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍, പ്രവാസി സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മക്ക റീജ്യനിലെ സൗദി വിദേശ കാര്യ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ്‌ അഹ്മദ്‌ ത്വയ്യിബ്‌ നാട മുറിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സൗദിയിലെ ഏറ്റവും വലിയ വിദേശ സമൂഹം ഇന്ത്യക്കാരാണെന്നും ഈ നാട്ടിന്‍െറ വികസനത്തില്‍ അവര്‍ നല്‍കുന്ന സംഭാവനക്ക്‌ തങ്ങള്‍ക്ക്‌ അങ്ങേയറ്റത്തെ നന്ദിയുണ്ടെന്നും കോണ്‍സുലേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ഹ്രസ്വ ചടങ്ങില്‍ മുഹമ്മദ്‌ ത്വയ്യിബ്‌ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക്‌ നല്‍കുന്ന സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ കോണ്‍സുലേറ്റ്‌ ഇനി നടത്തേണ്ടതെന്ന്‌ അംബാസഡര്‍ ഓര്‍മിപ്പിച്ചു. കോണ്‍സല്‍ ജനറല്‍ ഫെയ്‌സ്‌ അഹ്മദ്‌ കിദ്വായി സ്വാഗതം പറഞ്ഞു. പുതിയ കെട്ടിടത്തിലെ സംവിധാനങ്ങള്‍ അംബാസഡറും മുഹമ്മദ്‌ ത്വയ്യിബും നടന്നുകണ്ടു സംതൃപ്‌തി രേഖപ്പെടുത്തി.

നവോദയ രക്ഷാധികാരി വി.കെ റഊഫ്‌, കെ.എം.സി.സി വൈസ ്‌പ്രസിഡന്‍റ്‌ പി.ടി മുഹമ്മദ്‌, ജന.സെക്രട്ടറി അഹ്മദ്‌ പാളയാട്ട്‌, ഡോ. മുഹമ്മദ്‌ കാവുങ്ങല്‍, ഒ.ഐ.സി.സി നേതാവ്‌ കെ.ടി മുനീര്‍, വ്യവസായി എം.വി സലീം, ഇന്ത്യ ഫോറം മുന്‍ പ്രസിഡന്‍റ്‌ കെ.പി സലാം, ഫായിദ അബ്ദുറഹ്മാന്‍, എസ്‌.ബി.ഐ ജനറല്‍ മാനേജര്‍ പരമേശ്വരപ്പ, ഓപ്പറേഷന്‍ ഹെഡ്‌ സനല്‍ ബാലകൃഷ്‌ണന്‍, തമിഴ്‌സംഘം സെക്രട്ടറി എം.സിറാജ്‌ തുടങ്ങി വിവിധ സംഥാനങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ മാസം 10മുതല്‍ തന്നെ വിവിധ വിഭാഗങ്ങള്‍ തഹ്ലിയ സ്‌ട്രീറ്റിലെ നാഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്‌ പിറക്‌ വശത്തെ പുതിയ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക