Image

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം: ഡോ. ബിജു നയം വ്യക്തമാക്കുന്നു

Published on 24 July, 2018
   മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം: ഡോ. ബിജു നയം വ്യക്തമാക്കുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമാക്കി സംവിധായകന്‍ ഡോ.ബിജു. കഴിഞ്ഞ തവണ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളും അവാര്‍ഡ്‌ നിര്‍ണയത്തിന്‌ ഉണ്ടായിരുന്നുവെന്നും അങ്ങനെയൊരാള്‍ പുരസ്‌കാര വേദിയില്‍ ഉണ്ടാകുന്നത്‌ തികച്ചും അനൗചിത്യമാണെന്നും ചൂണ്ടിക്കാട്ടുകയാണ്‌ ഡോ.ബിജു.

ചലച്ചിത്ര പുരസ്‌കാരം എന്നു പറയുന്നത്‌ ഉന്നതമായ പുരസ്‌കാരമാണ്‌. ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ മാതൃകയില്‍ നടത്തേണ്ട ഒന്ന്‌. ആ ചടങ്ങ്‌ താരപ്പകിട്ടിലേക്ക്‌ മാറ്റുകയും പുരസ്‌കാര ജേതാക്കളെക്കാള്‍ വേറൊരു മുഖ്യാതിഥി വരുന്നത്‌ ഇതിന്റെ അന്ത:സത്തയെ ഇല്ലാതാക്കുന്നതിന്‌ തുല്യമാണ്‌. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വളെ അപകടകരമായ രീതിയില്‍ മാറ്റപ്പെട്ട ഒന്നാണ്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌.

താരനിശ സംഘടിപ്പിച്ച്‌ ഡാന്‍സും മിമിക്രിയും അവതരിപ്പിച്ച്‌ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തുന്നതു പോലെയാണ്‌ അവാര്‍ഡ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നത്‌. പുരസ്‌കാര ദാനത്തിന്റെ തന്നെ വിശ്വാസ്യത തിരിച്ചുപിടിച്ചത്‌ രണ്ടു മൂന്നു വര്‍ഷങ്ങളിലൂടെയാണ്‌. അതു പോലെ തന്നെ വിതരണത്തിലും ഈ വിശ്വാസ്യതയും സാംസ്‌കാരിക പൂര്‍ണതയും ഉണ്ടാകണം. അതാണ്‌ ഞങ്ങള്‍ ചൂട്ടിക്കാട്ടുന്നത്‌.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം എന്താണെന്ന്‌ അറിയില്ല. കേരളത്തിലെ സാസ്‌കാരിക അന്തരീക്ഷത്തിലെ പ്രമുഖ വ്യക്തികളാണ്‌ ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്‌. ഇത്രയും പ്രമുഖരായ ആളുകള്‍ ഒന്നിച്ച്‌ ഒപ്പിട്ടൊരു നിവേദനം സമീപകാലത്തൊന്നും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇതില്‍ കൃത്യമായ തീരുമാനമെടുക്കുമെന്നു തന്നെയാണ്‌ കരുതുന്നത്‌.

സര്‍ക്കാരുമായി ബന്ധപ്പെട്ട എത്രയോ ചടങ്ങുകളില്‍ അദ്ദേഹത്തെ ആദരിക്കുകയോ മുഖ്യാതിഥിയായി ക്ഷണിക്കുകയോ ചെയ്യാം. അതിനൊന്നിനും ഞങ്ങള്‍ക്ക്‌ തടസമില്ല. ഇനി അഥവാ തിരുത്തി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മോഹന്‍ലാല്‍ അത്‌ മനസിലാക്കുമെന്നാണ്‌ ഞങ്ങള്‍ കരുതുന്നത്‌. ചിലപ്പോള്‍ ഇതിലെ അനൗചിത്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല. അത്‌ ശ്രദ്ധയില്‍ പെടുകയും മോഹന്‍ലാല്‍ അതു തിരുത്തുമെന്നുമാണ്‌ കരുതുന്നത്‌. അതിലൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ നാലഞ്ചു സിനിമകള്‍ മത്സരത്തിനുണ്ടായിരുന്നു.

ആ സിനിമകളെ മറികടന്ന്‌ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന വേദിയില്‍ ഇരിക്കുന്നത്‌ അനൗചിത്യമായ നടപടിയാണെന്ന്‌ ഒരു പക്ഷേ അദ്ദേഹം ഇതു വരെ ചിന്തിച്ചിട്ടുണ്ടാകില്ല. ഇപ്പോള്‍ ഈ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹം അതു ചിന്തിക്കാനും സാധ്യതയുണ്ട്‌. അങ്ങനെയെങ്കില്‍ അദ്ദേഹം പിന്‍മാറുന്നത്‌ നന്നായിരിക്കും. ഇത്തരമൊരു താരപ്പകിട്ടിലേക്കു പോകാതെ മുഖ്യമന്ത്രിയും പുരസ്‌കാര ജേതാക്കളും മാത്രം അതിഥികളാകുന്ന അവര്‍ മാത്രം ശ്രദ്ധാകേന്ദ്രമാകുന്ന ഒരു ചടങ്ങാണ്‌ സംഘടിപ്പിക്കേണ്ടത്‌.















.





















































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക