Image

ഉരുട്ടികൊലക്കേസ്‌ : ശിക്ഷ നാളെ

Published on 24 July, 2018
ഉരുട്ടികൊലക്കേസ്‌ : ശിക്ഷ   നാളെ
തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. കൊലക്കുറ്റം തെളിഞ്ഞ ജിത്‌കുമാര്‍,ശ്രീകുമാര്‍ എന്നിവരെ റിമാന്‍ഡ്‌ ചെയ്‌തു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉരുട്ടി കൊലക്കേസില്‍ ആറു പോലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ജിതകുമാര്‍ രണ്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലകുറ്റമാണ്‌ കോടതി ചുമത്തിയിരിക്കുന്നത്‌. മൂന്നാം പ്രതി എ.എസ്‌.ഐ സോമന്‍ മരിച്ചിരുന്നു. ബാക്കി മൂന്നു പേര്‍ക്കെതിരെ വ്യജരേഖ ചമയ്‌ക്കല്‍ ഗൂഢാലോചന എന്നിവയ്‌ക്കുമാണ്‌ കേസ്‌.

2005 സെപ്‌റ്റംബര്‍ 7 നാണ്‌ സംഭവം നടന്നത്‌. മോഷണകുറ്റം ചുമത്തി ഉദയകുമാറിനെ പോലീസുകാര്‍ ചേര്‍ന്ന്‌ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക