Image

വെള്ളപ്പൊക്കം: ദുരിതര്‍ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം

Published on 24 July, 2018
വെള്ളപ്പൊക്കം: ദുരിതര്‍ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം

സന്ദര്‍ലാന്‍ഡ്: മനുഷ്യരുടെ ദുരിതത്തില്‍ അനുകന്പ പ്രകടിപ്പുകുന്നതോടൊപ്പം അവര്‍ക്കു തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ എന്നും സന്ദര്‍ലാന്‍ഡ് മലയാളി സമൂഹം മുന്‍പില്‍ നില്‍ക്കാറുണ്ട് . ഇവിടുത്തെ നന്മ നിറഞ്ഞ മനുഷ്യരുടെ ഉദാരമായ സഹായത്താല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം പേറുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങുകയും ഉടന്‍ തന്നെ ഒരു ലക്ഷം രൂപ പുളിക്കുന്ന് സെ. മേരീസ് ഫൊറോനാ പള്ളി വികാരിക്ക് കൈമാറുകയും ചെയ്തു. 

സംഭാവനകള്‍ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതല്‍ സഹാധനം കൈമാറാന്‍ കഴിയുമെന്ന് സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യുണിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക