Image

ടെലികോം കേസില്‍ മാരന്‍ സഹോദരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തണമെന്ന്‌ കോടതി

Published on 25 July, 2018
ടെലികോം കേസില്‍ മാരന്‍ സഹോദരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തണമെന്ന്‌ കോടതി
ചെന്നൈ: ടെലികോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരനും സണ്‍ ഗ്രൂപ്പ്‌ മേധാവിയുമായ കലാനിധി മാരനുമെതിരെ കുറ്റം ചുമത്തണമെന്ന്‌ മദ്രാസ്‌ ഹൈകോടതി. സി.ബി.ഐ കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ്‌ നിര്‍ദ്ദേശം.

ഇരുവരെയും സി.ബി.ഐ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റ വിമുക്തരാക്കിയിരുന്നു. 12 ആഴ്‌ചക്കുള്ളില്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തണമെന്നാണ്‌ കോടതി നിര്‍ദേശിച്ചത്‌.
ടെലികോം മന്ത്രിയായിരിക്കുമ്‌ബോള്‍ ബി.എസ്‌.എന്‍.എല്‍ അതിവേഗ ഡാറ്റാ കേബിളുകള്‍ ഉപയോഗപ്പെടുത്തി സ്വന്തം വീട്ടില്‍ അനധികൃതമായി ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ സ്ഥാപിച്ചുവെന്നതാണ്‌ ദയാനിധി മാരനെതിരായ കേസ്‌.

സണ്‍ ടി.വിയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡാറ്റ കൈമാറ്റത്തിനും ഈ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ ഉപയോഗിച്ചുവെന്നും കേസില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക