Image

അഞ്ചരക്കണ്ടി മെഡി.കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

Published on 25 July, 2018
അഞ്ചരക്കണ്ടി മെഡി.കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ
മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ പ്രവേശനം റദ്ദാക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ നല്‍കി. ഇവിടത്തെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വകലാശാല നേരത്തെ ഇവിടത്തെ പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ കോളേജധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ വര്‍ഷത്തെ പ്രവേശനവും റദ്ദാക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ജൂലായില്‍ അലോട്ട്‌മെന്റ് നടത്തിയപ്പോള്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയടക്കമുള്ള കോളേജുകളെ ഒഴിവാക്കിയിരുന്നു. 

കൊല്ലം അസീസിയ, കാരക്കോണം സി.എസ്.ഐ, കോഴിക്കോട് കെ.എം.സി.ടി, തിരുവനന്തപുരം എസ്.യു.ടി, ഡി.എം. വയനാട്, പാലക്കാട് പി.കെ. ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍, പാലക്കാട് കേരള, വര്‍ക്കല എസ്.ആര്‍, ഇടുക്കി മെഡി. കോളേജ് എന്നീ മെഡിക്കല്‍ കോളേജുകളെയും അല്‍അസ്ഹര്‍, സെഞ്ച്വറി, ഇന്ദിരാഗാന്ധി കോളേജുകളെയാണ് ആദ്യ അലോട്ട്‌മെന്റില്‍ നിന്ന് ഒഴിവാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക