Image

ടൊവീനോ ചിത്രം മറഡോണയുടെ റിലീസ്‌ 27ന്‌

Published on 25 July, 2018
ടൊവീനോ ചിത്രം മറഡോണയുടെ റിലീസ്‌ 27ന്‌


ടൊവീനോ തോമസ്‌ നായകനായി എത്തുന്ന മറഡോണ ഈ 27ന്‌ തിയേറ്ററുകളിലെത്തും. ഏറെ നാള്‍ റിലീസ്‌ മാറ്റിവെച്ചതിന്‌ ശേഷമാണ്‌ ചിത്രത്തിന്റെ റിലീസ്‌ വെള്ളിയാഴ്‌ച ആക്കി നിശ്ചയിച്ചിരിക്കുന്നത്‌. റൊമാന്‍സും, കുടുബവും ത്രില്ലറുമൊക്കെ ഉള്ളടങ്ങിയിരിക്കുന്ന ചിത്രമാണ്‌ മറഡോണ എന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ടൊവീനോയുടെ നായികയായി എത്തുന്നത്‌ ശരണ്യ ആര്‍ നായരാണ്‌. അങ്കമാലി ഡയറീസിലെ യൂക്ലാമ്പ്‌ രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും മറഡോണയില്‍ നിര്‍ണായകമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ടൊവീനോയുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ്‌ ടിറ്റോ അഭിനയിക്കുന്നത്‌.

ലിജോ ജോസ്‌ പെല്ലിശ്ശേരി, ദിലീഷ്‌ പോത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ള കൃഷ്‌ണമൂര്‍ത്തിയാണ്‌ മറഡോണ എഴുതിയിരിക്കുന്നത്‌. ആഷിഖ്‌ അബു, സമീര്‍ താഹിര്‍, ദിലീഷ്‌ പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി ജോലി ചെയ്‌തിട്ടുള്ള ആളാണ്‌ മറഡോണയുടെ സംവിധായകന്‍ വിഷ്‌ണു നാരായണ്‍. സുശിന്‍ ശ്യാമിന്റെയാണ്‌ സംഗീതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക