Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കണമെന്ന് സമിതി സുപ്രീംകോടതിയില്‍

Published on 29 March, 2012
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കണമെന്ന് സമിതി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സ്വത്ത് വിവര കണക്കെടുപ്പിനായി നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി സുപ്രീംകോടതിയെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സമിതി ഈ ആവശ്യം ഉന്നയിച്ചത്. 

സ്വത്തുക്കളുടെ പൂര്‍ണവിവരം സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെങ്കില്‍ ബി നിലവറ തുറക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ സമിതി ഇതൂകുടി പരിശോധിച്ചാല്‍ മാത്രമേ സുരക്ഷ എത്രമാത്രം ശക്തമാക്കണം എന്ന കാര്യം പറയാനാകൂവെന്നും കോടതിയെ ബോധിപ്പിച്ചു. 
എന്നാല്‍ മറ്റ് നിലവറകളിലെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. 

അതേസമയം ബി നിലവറ തുറക്കണമെന്ന ആവശ്യത്തെ കോടതിയില്‍ രാജകുടുംബം എതിര്‍ത്തു. വിശ്വാസപരമായ തടസങ്ങളുള്ളതിനാല്‍ നിലവറ തുറക്കരുതെന്നും ദേവപ്രശ്‌നത്തില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ ഭാഗം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും രാജകുടുംബത്തിന് വേണ്ടി അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക