Image

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും

Published on 26 July, 2018
ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും
കനത്ത മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഇരു ജില്ലകളേയും പ്രളയബാധിതമായി പ്രഖ്യാപിക്കുന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സഹായകരമാകും.

അതേസമയം,കാലവര്‍ഷക്കെടുതിമൂലം നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക പിന്നീടായിരിക്കും തീരുമാനിക്കുക. പ്രളയബാധിതമായി പ്രഖ്യാപിച്ച ശേഷം മതി നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിവിധ ജില്ലകളിലായി 55,007 ഹെക്ടര്‍ വെള്ളത്തിലാണ്. 413 വീടുകള്‍ പൂര്‍ണമായും 11,304 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1,20,800 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുണ്ടായിരുന്നു. ഇപ്പോള്‍ 323 ക്യാമ്ബുകളിലായി 88,000 പേരുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ 203 കോടിയും കേന്ദ്രത്തിന്റെ 80 കോടിയും ചേര്‍ത്ത് 283 കോടിയാണ് ദുരിതാശ്വാസത്തിന് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ വെള്ളം ഇറങ്ങുമ്‌ബോള്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക