Image

എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം സോഷ്യല്‍ മീഡിയ തന്നെ പഠിപ്പിച്ചുവെന്ന് അരുണ്‍ ഗോപി

Published on 26 July, 2018
എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം സോഷ്യല്‍ മീഡിയ തന്നെ പഠിപ്പിച്ചുവെന്ന് അരുണ്‍ ഗോപി
കോളേജ് യൂണിഫോമില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വില്‍ക്കുന്ന കുട്ടിയെക്കുറിച്ചാണ് ഇപ്പോള്‍ കേരളക്കര ഒട്ടാകെ ചര്‍ച്ച ചെയ്യുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലേക്ക് ഹനാനെ സംവിധായകന്‍ അരുണ്‍ ഗോപി ക്ഷണിച്ചിരുന്നു.
അതേസമയം, ഹനാന്റേത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. സംഭവം വിവാദമായതോടെ കൂടുതല്‍ വ്യക്തത വരുത്തി സംവിധായകന്‍ അരുണ്‍ ഗോപി. പ്രചോദനമാകേണ്ട ഒരു ജീവിതമാണെന്ന് തോന്നിയത് കൊണ്ടാണ് ഹനാനെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തതും തന്റെ പുതിയ സിനിമയില്‍ ഒരു റോള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അരുണ്‍ ഗോപി പറയുന്നു.
വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടണമെന്ന് സംവിധായകന്‍ പറയുന്നു. എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം സോഷ്യല്‍ മീഡിയ തന്നെ പഠിപ്പിച്ചുവെന്ന് അരുണ്‍ ഗോപി പറയുന്നു.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി.... ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് 'നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ' എന്ന കംമെന്റിനു 'ഉറപ്പായും' എന്ന മറുപടി നല്‍കിയത് . തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്ബര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും.. അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍... ഞാന്‍ നല്‍കാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല... ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി... നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക