Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം

മണ്ണിക്കരോട്ട് Published on 26 July, 2018
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജൂലൈമാസ സമ്മേളനം 15-ന് ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ നടത്തപ്പെട്ടു. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഹൃസ്വമായ ആമുഖ പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. സാഹിത്യകാരനും ചിന്തകനുമായ ജോസഫ് പൊന്നോലി അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം എവിടെ എന്ന വിഷയം ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. എന്താണ് സ്വാതന്ത്ര്യം: അതില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിച്ചുകൊണ്ട് അദ്ദേഹം പ്രഭാഷണം നടത്തി.

ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസ-തത്വ-രാഷ്ട്രീയ സംഹിതകള്‍ മനുഷ്യ മനസ്സുകളെ മാനസിക അടിമത്വത്തിലേക്ക് തള്ളിവിടുന്നു. മതമൗലികത വെറുപ്പും വിദ്വേഷവും തീവ്രവാദവും വര്‍ദ്ധിപ്പിക്കുകയും മാനസ്സിക അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. സ്വതന്ത്രമായ മനസ്സിനു മാത്രമേ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കാനുവു എന്ന് പൊന്നോലി ഊന്നി പറഞ്ഞു. അതുകൊണ്ട് എവിടെ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞാലും അവിടെ മാനസ്സിക സ്വാതന്ത്ര്യം ഉണ്ടോ എന്നുള്ളതാണ് പ്രധാനം. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ സജീവമായി ചര്‍ച്ചചെയ്തു.

തുടര്‍ന്ന് കഥാകൃത്തായ ബാബു തെക്കെക്കര അദ്ദേഹത്തിന്റെ ‘യാത്ര’ എന്ന കഥ അവതരിപ്പിച്ചു. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും മകന് അച്ഛനോടുള്ള കടമയുടെ പവിത്രതയും ഈ കഥയില്‍ പ്രകാശം പരത്തുന്നു. അത് എത്രയും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ ഹരിദ്വാര്‍ തീര്‍ത്ഥാടനം ചെയ്ത്, ഗംഗയില്‍ കുളിച്ച്, പാപങ്ങള്‍ കഴുകി, പിതൃക്കള്‍ക്ക് ബലിയിടുകയും ദേവിയെ തെഴുത്, പാപങ്ങളില്‍ നിന്ന് മുക്തിനേടണമെന്നും അച്ഛന്റെ ചിരകാലമായ ആഗ്രഹമായിരുന്നു. അതിനുവേണ്ടി വയോധികനായ അച്ഛനുമൊത്ത് മകന്‍ ന്യൂയോര്‍ക്കില്‍നിന്ന് യാത്രയാകുകയാണ്. അച്ഛന്‍ മകനോടു പറയുന്നു “ഉണ്ണീ, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, പിതൃക്കള്‍ക്ക് ബലിയിടണം. ബാക്കികിടക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് പോയേ പറ്റൂ.”

അതുകൊണ്ട് നിര്‍ബന്ധം കാരണം ഡോക്ടര്‍ വിലക്കിയിട്ടും രോഗബാധിതനായ അച്ഛനേയുംകൊണ്ട് മകന്‍ യാത്രതിരിക്കുകയാണ്. യാത്രയില്‍ ഉടനീളം അവശനാകുന്ന പിതാവിനെ മകന്‍ ശുശ്രൂഷിക്കേണ്ടിവരുന്നുണ്ട്. അവസാനം അച്ഛന്റെ ആഗ്രഹംപോലെ അവര്‍ ഹരിദ്വാരില്‍ എത്തുകയും ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് ആ പിതാവ് ഈ ലോകത്തോടെ യാത്രപറയുകയാണ്.

ചര്‍ച്ചയില്‍ അത്യധികം ഹൃദയസ്പര്‍ശിയായ ഈ കഥ വികാരതീവ്രത ഉള്‍ക്കൊള്ളുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നെന്നും കഥയില്‍ വേണ്ട പക്വതയും മിതത്വവും കഥയ്ക്കുവേണ്ട സാഹചര്യങ്ങളുമെല്ലാം ഭംഗിയായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും സദസ്യര്‍ വിലയിരുത്തി.

പൊതുചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, ഈശൊ ജേക്കബ്, ജോസഫ് പൊന്നോലി, നൈനാന്‍ മാത്തുള്ള, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളില്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
Join WhatsApp News
ചക്കിക്കൊത്ത ചങ്കരൻ 2018-07-27 17:38:40
ഈ സൊസൈറ്റി  ആണല്ലോ  മാലയാളത്ത  ഒന്ന്  പൊക്കിയെടുക്കാൻ  ശ്രമിക്കുന്നത് . അപ്പൊ  പിന്നെ  മലയാളത്തിനായി  വല്ലൊ  ക്യാഷ്  ലോൺ  എടുക്കാൻ  അവിടെ  വന്നാൽ മതിയോ ?    എന്നാ  എലെക്ഷൻ  സ്ഥിരം  കൊല്ലങ്ങൾ  ഒരേ  പ്രസിഡന്റും  സെക്രീട്രിയും  വൈസ്  പ്രെസിഡന്റും  ഒക്കയാണല്ലൊ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക