Image

ശിഷ്യാ, നീ ആകുന്നു ഗുരു (ജോര്‍ജ് തുമ്പയില്‍)

Published on 26 July, 2018
ശിഷ്യാ, നീ ആകുന്നു ഗുരു (ജോര്‍ജ് തുമ്പയില്‍)
കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: കോണ്‍ഫറന്‍സ് നാലാം ദിവസം. സമാപനസമ്മേളനം. വേദിയില്‍ നിക്കോളോവോസ് തിരുമേനിയും കോണ്‍ഫറന്‍സ് ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും. കോണ്‍ഫറന്‍സിന്റെ വിലയിരുത്തലുകള്‍ നല്‍കാന്‍ മുഖ്യാതിഥിയായ റവ.ഡോ. ജേക്കബ് കുര്യന്‍ പോഡിയത്തില്‍, മൈക്കിനു മുന്നില്‍.

ഇതപര്യന്തമുള്ള തന്റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു തുടങ്ങിയ ജേക്കബ് കുര്യന്‍ അച്ചന്‍ ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല, അതിലെ ആത്മീയധന്യതയില്‍ മുങ്ങുകയായിരുന്നു എന്നും പറഞ്ഞു. ഈ നാലു ദിവസങ്ങളും ഒരു പ്രത്യേക അനുഭവമായിരുന്നു. വിശ്വാസത്തിന്റെ ഈ വിശുദ്ധദീപ്തി ഇത്ര മനോഹരമായി സൃഷ്ടിച്ചത് സെമിനാരിയില്‍ തന്റെ ശിഷ്യനായിരുന്ന റവ.ഡോ വറുഗീസ് എം. ഡാനിയലായിരുന്നുവെന്നത് തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ഒ.വി. വിജയന്റെ "ഗുരുസാഗരം' എന്ന കൃതി പരാമര്‍ശിച്ച് "ശിഷ്യാ, നീ ആകുന്നു ഗുരു', എന്നു ജേക്കബ് കുര്യന്‍ ഉച്ചന്‍ ഉപമിച്ചത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ കേട്ടത്. തന്റെ ഗുരുവിന്റെ അഭിനന്ദത്തില്‍ നമ്രശിരസ്കനായി ഏറെ നേരം അദ്ദേഹം വേദിയിലിരുന്നു പോയി. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്. ജേക്കബ് കുര്യന്‍ അച്ചന്‍ മനസ്സില്‍ തട്ടി പറഞ്ഞതു അത്രമേല്‍ ഹൃദ്യമായി സ്വീകരിച്ച ഒരു ശിഷ്യന്റെ വൈകാരികപ്രകടനത്തിനു കൂടിയാണ് സദസ്സ് സാക്ഷിയായത്.

ഒരു ഗുരു തന്റെ ശിഷ്യനെ ഇത്രമേല്‍ പ്രശംസിക്കുന്നതിനും കോണ്‍ഫറന്‍സ് വേദിയായി. കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നാലു ദിവസങ്ങളായി നടന്ന ഫാമിലി കോണ്‍ഫറന്‍സിന് കിട്ടിയ ഏറ്റവും വലിയ പ്രശംസയായിരുന്നു "ശിഷ്യാ, നീ ആകുന്നു ഗുരു' എന്ന റവ.ഡോ. ജേക്കബ് കുര്യന്റെ പരാമര്‍ശം. തന്റെ ഗുരുവില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ഒരു ശിഷ്യന്‍ ഏറ്റുവാങ്ങുന്നതും ഒരുപക്ഷേ കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായിരുന്നിരിക്കണം. കോണ്‍ഫറസ് കോര്‍ഡിനേറ്ററായിരുന്നു റവ.ഡോ വറുഗീസ് എം. ഡാനിയല്‍.
Join WhatsApp News
BENNY KURIAN 2018-07-27 01:32:02

'പിതാമഹ, ഞാന്‍ അങ്ങയെ ഓര്‍ക്കുന്നു, അങ്ങയുടെ മുതുകില്‍ വിരിച്ച കരിന്തൊലികൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാനോര്‍ക്കുന്നു; എന്നാല്‍, അന്നു അങ്ങെനിക്കു പകര്‍ന്നുതന്ന പൊരുള്‍ എന്‍റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെ കവിഞ്ഞു ഒഴുകിപ്പരന്നു എങ്ങോ ലയിച്ചു; അറിവില്ലാത്തവനായിത്തന്നെ ഞാന്‍ ഈ കാതങ്ങളത്രയും നടന്നെത്തി' ( ഗുരുസാഗരം)

ശിഷ്യാ...  നീ ആകുന്നു ഗുരു................... 
വിശ്വാസി 2018-07-27 09:40:52
ഇത്തരം കിളത്തലുകൾ ആണ് അച്ചന്മാരെ ചീത്തയാകുന്നത് . അച്ചമ്മാർ  അങ്ങോട്ടും ഇങ്ങോട്ടും കിളത്താറുണ്ട് , ഇതല്പം കൂടിപ്പോയി എന്നേയുള്ളൂ . കഴുതകൾ ഇത് പിടിച്ചു കേറാതിരുന്നാൽ മതി. 
Philip 2018-07-27 11:53:03
അച്ഛൻ , തിരുമേനി, പിതാവ് എന്ന പദപ്രയോഗം ശരിയാണോ... വേദപുസ്തകത്തിൽ ത്യവാതെ . വേദപുസ്തകത്തിൽ ദൈവത്തെയും ജന്മം തന്ന പിതാവിനെയും അല്ലെ അങ്ങനെ വിൽക്കുന്നത്... 
ജോർജുകുട്ടി 2018-07-27 13:50:11
ഈ ലേഖനത്തിലെ പുരോഹിതനെയും ശിക്ഷ്യനെയും എനിക്ക് അറിയില്ല. പക്ഷെ പൊതുവിൽ നമ്മുടെ വൈദികർ 'ഒന്നും കാണാതെ ...... വെള്ളത്തിൽ ചാടില്ല' എന്നൊരു ചൊല്ലുണ്ട്. അത് പോലെ ആണ്.  തമ്മിൽ കാണുമ്പോൾ പരസ്പരം സുഹിപ്പിക്കൽ നമ്മുടെ പുരോഹിതരുടെ ഒരു പതിവാണ്. റോഡിൽ അടികൂടാൻ പറയുന്ന യാകോബ ഓർത്തഡോൿസ് വൈദികർ ഒരു വേദിയിൽ ഒന്നുച്ചു പങ്കെടുത്താലും ഈ സുഹിപ്പിക്കൽ കാണാൻ സാദിക്കും. ഒരു പരസ്പര സഹായ സഹകരണം.
ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത് എന്നാണു യേശു ദേവൻ പറഞ്ഞത്.
എന്നിട്ടും ഇവരെ അച്ഛൻ മെത്രാച്ചൻ പരി. സ്രേഷ്ട പിതാവ് എന്നൊക്കെ ആണ് വിളിപ്പിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ മരുഭൂമിയിൽ അലഞ്ഞ യേശുവിന്റെ പ്രതി പിരുഷന്മാർ എന്ന് പറഞ്ഞു നടക്കുന്ന ഇവർ എന്തിനാണ് മുപ്പതു മീറ്റർ കളർ തുണി കൊണ്ട് മഴവിൽ കുപ്പായങ്ങൾ, വിവിധ തരം തൊപ്പികൾ പാമ്പിന്റെ തല ഉള്ള വടിയും അരകിലോ തൂക്കമുള്ള സ്വർണ കുരിശും കോടികൾ വിലയുള്ള അത്യാധുനിക വാഹനത്തിൽ ഒരു സർക്കസ് കോമാളിയുടെ ലുക്കിൽ  ചുറ്റുന്നത്. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ഗ്രഹണി ഉള്ള കുട്ടികൾ ചക്ക പുഴുക്ക് കണ്ട പോലെ ആണ്. എന്നിട്ടു പറയുന്നതോ നിങ്ങൾ എളിമയുള്ളവർ ആയിരിക്കണം. നല്ല പുരോഹിതർ ഉണ്ട് അവർ ക്ഷമിക്കുക. ഇന്ന് ഭൂരിപക്ഷവും ഉടായിപ്പു ആണ്. 
കൂടുതൽ പേരും പുരോഹിത ശാപം (ഏഴു തലമുറ വരെ എന്നാണല്ലോ ഇവർ തന്നെ പറഞ്ഞു വച്ചിരിക്കുന്നത്) ഭയന്ന് മിണ്ടാതെ ഇരിക്കുന്നു അത് ഇവർ ഒരു മറയായി കരുതുന്നു
benoy 2018-07-27 17:03:13
ജോർജുകുട്ടി  കലക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക