Image

ഡബ്ല്യു.സി.സിക്കെതിരെ ഹേമ കമ്മീഷന്‍

Published on 27 July, 2018
 ഡബ്ല്യു.സി.സിക്കെതിരെ ഹേമ കമ്മീഷന്‍
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമെന്‍ ഇന്‍ കളക്ടീവ്‌ (ഡബ്ല്യു.സി.സി)ക്കെതിരെ ഹേമ കമ്മിഷന്‍ രംഗത്ത്‌. സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ സംഘടന സഹകരിക്കുന്നില്ലെന്ന്‌ ഹേമ കമ്മീഷന്‍ പറഞ്ഞു. മലയാള സിനിമയില്‍ സ്‌ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷനാണ്‌ ഹേമ കമ്മീഷന്‍.

ചോദ്യങ്ങളോട്‌ തണുപ്പന്‍ പ്രതികരണമാണ്‌ സംഘടനയിലെ പല അംഗങ്ങളും വച്ചുപുലര്‍ത്തുന്നതെന്ന്‌ ഡബ്ല്യു.സി.സിക്ക്‌ അയച്ച ഇ- മെയില്‍ സന്ദേശത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ ഡബ്ല്യു.സി.സിയിലെ 32 പേര്‍ക്ക്‌ ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ രമ്യാ നമ്പീശന്‍, ബീനോ പോള്‍, പദ്‌മ പ്രിയ, റിമ കല്ലിംഗല്‍ തുടങ്ങി 10 പേര്‍ മാത്രമാണ്‌ അതിന്‌ മറുപടി നല്‍കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ്‌ സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ്‌ ഹേമ അധ്യക്ഷയായ മൂന്നംഗം സമിതിയെ നിയോഗിച്ചത്‌. ഡബ്ല്യു.സി.സിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സമിതിയെ നിയോഗിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക