Image

കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം

Published on 29 March, 2012
കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം
കൊച്ചി: കൊച്ചി വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഡിസംബറില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം കൊച്ചിയില്‍ നടക്കും. ഇതിനുള്ള ബിസിസിഐയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എട്ടാം തവണയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം രാജ്യന്തര ഏകദിന മത്സരത്തിന് വേദിയാകുന്നത്. നാല് തവണ ഇന്ത്യ കൊച്ചിയില്‍ ജയിച്ചപ്പോള്‍ രണ്ടു മത്സരം തോറ്റു. ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് മുന്‍പ് 2006 ഏപ്രിലില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം കൊച്ചിയില്‍ നടന്നിട്ടുണ്ട്. അന്ന് ജയം ഇന്ത്യയ്ക്കായിരുന്നു. 

ഈ വര്‍ഷം നവംബറിലാണ് ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലണ്ട് എത്തുന്നത്. നാല് ടെസ്റ്റും ഏഴ് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലെ ഒരു മത്സരമാണ് കൊച്ചിക്ക് ലഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക