Image

തെന്നിന്ത്യന്‍ ഭാഷകളില്‍ ക്വീന്‍ എത്തുന്നു: മലയാളത്തില്‍ ക്വീനാകുന്നത്‌ മഞ്‌ജിമ

Published on 27 July, 2018
 തെന്നിന്ത്യന്‍ ഭാഷകളില്‍ ക്വീന്‍ എത്തുന്നു: മലയാളത്തില്‍ ക്വീനാകുന്നത്‌ മഞ്‌ജിമ
ബോളിവുഡില്‍ കങ്കണ റാവത്തിന്റെ മിന്നുന്ന പ്രകടനം കൊണ്ട്‌ സൂപ്പര്‍ ഹിറ്റാവുകയും കങ്കണയ്‌ക്ക്‌ ദേശീയ അവാര്‍ഡ്‌ നേടിക്കൊടുക്കുകയും ചെയ്‌ത ക്യൂന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മഞ്‌ജിമ നായികയാകും. സംസം എന്നാണ്‌ ചിത്രത്തിന്റെ പേര്‌.

തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ഉടന്‍തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ തമിഴ്‌ പതിപ്പായ പാരിസ്‌ പാരീസില്‍ കാജല്‍ അഗര്‍വാളാണ്‌ നായിക. തെലുങ്കില്‍ തമന്ന ഭാട്ടിയയും കന്നഡയില്‍ പാരുള്‍ യാദവുമാണ്‌ നായികമാര്‍. ചിത്രം ഒക്‌ടോബറില്‍ തിയേറ്ററുകളിലെത്തും.

തെലുങ്കു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്‌ഠയാണ്‌ മലയാളം പതിപ്പും ഒരുക്കുന്നത്‌. രമേഷ്‌ അരവിന്ദ്‌ തമിഴും കന്നഡയും ഒരുക്കുന്നു. പ്രശാന്ത്‌ വര്‍മയാണ്‌ തെലുങ്ക്‌ പതിപ്പ്‌ സംവിധാനം ചെയ്യുന്നത്‌. മനു കുമാരനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

ചിത്രത്തിന്റെ നാലു പതിപ്പുകളും ഒരേ സമയത്താണ്‌ ചിത്രീകരിച്ചത്‌. യൂറോപ്പാണ്‌ പ്രധാന ലൊക്കേഷന്‍. ലൊക്കേഷനില്‍ നിന്ന്‌ നടിമാര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹിന്ദിയില്‍ രാജ്‌കുമാര്‍ റാവു കൈകാര്യം ചെയ്‌ത പ്രതിശ്രുത വരന്റെ കഥാപാത്രം മലയാളത്തില്‍ സണ്ണി വെയ്‌നാണ്‌ ചെയ്യുന്നത്‌.


















































































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക