Image

പീഡനകേസ്; ബിഷപ്പ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍

Published on 27 July, 2018
പീഡനകേസ്; ബിഷപ്പ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെയും കോണ്‍ഫറന്‍സ് ഓഫ് ദ കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെയും പ്രസിഡന്റാണ് കാര്‍ഡിനല്‍ ഗ്രേഷ്യസ്.

സംഭവത്തില്‍ കൃത്യമായ നടപടികള്‍ എടുത്തിട്ടില്ലെങ്കില്‍ കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാന്‍ സ്ഥാനപതി ഈ വിഷയത്തില്‍ അന്വേഷണം നടത്തിത്തുടങ്ങിയോ എന്ന് വ്യക്തമല്ലെന്നും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ് ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തുന്നില്ലെന്നും എന്ത് തന്നെയായാലും നീതി ലഭിക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളി ന്യായത്തിനൊപ്പം തന്നെ നില്‍ക്കുമെന്നും കന്യാസ്ത്രീയോട് വളരെയധികം സഹതാപമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എന്നാല്‍ അന്വേഷണത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് വത്തിക്കാന്‍ സ്ഥാനപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക