Image

വിശ്വരൂപം 2: കാത്തിരിപ്പിന് വിരാമം ; റിലീസ് തിയതി പ്രഖ്യാപിച്ചു

Published on 27 July, 2018
വിശ്വരൂപം 2: കാത്തിരിപ്പിന് വിരാമം ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഉലകനായകന്‍ കമലഹാസന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വരൂപം 2 ആഗസ്റ്റ് പത്തിന് റിലീസിനൊരുങ്ങുന്നു. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. ആദ്യഭാഗം പോലെ ആക്ഷന്‍ െ്രെകം ത്രില്ലറാണ് രണ്ടാം ഭാഗവും.

കമലഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മ്മിയ, ശേഖര്‍ കപൂര്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ കമലഹാസന്‍, സഹോദരന്‍ സി.ചാരുഹാസന്‍, വി രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.     

ന്യാബഗം വരുഗിരദാ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. വൈരമുത്തുവിന്റെ വരികള്‍ക്ക് ഗിബ്രാനാണ് സംഗീതം നല്‍കിയത്. അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. നാനാഗിയ നദിമൂലമേ എന്ന മറ്റൊരു ഗാനം കമലഹാസനാണ് രചിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. യുഎസ്സിലും ചിത്രം വമ്പന്‍ റിലീസിനൊരുങ്ങുന്നുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക