Image

തമീം ഇക്ബാല്‍ പൂനെ വാരിയേഴ്‌സില്‍

Published on 29 March, 2012
തമീം ഇക്ബാല്‍ പൂനെ വാരിയേഴ്‌സില്‍
പൂനെ: ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍ ഐപിഎല്‍ അഞ്ചാം സീസണില്‍ പൂനെ വാരിയേഴ്‌സിന് വേണ്ടി കളിക്കും. പൂനെ ടീം തമീമുമായി കരാറില്‍ ഒപ്പിട്ടു. പൂനെ ടീമിലെത്തുന്ന 11-ാമത്തെ വിദേശ താരമാണ് തമീം. കഴിഞ്ഞ ഏഷ്യാ കപ്പിലെ നാല് മത്സരങ്ങളിലും തമീം അര്‍ധ സെഞ്ചുറി നേടിയിരുന്നു. സൗരവ് ഗാംഗുലി, മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്‌ടെന്ന് തമീം ഇക്ബാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക