Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിനൊന്നാമത് ഗ്ലോബല്‍ സമ്മേളനം ഓഗസ്റ്റ് 17 മുതല്‍ ജര്‍മനിയില്‍

Published on 27 July, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിനൊന്നാമത് ഗ്ലോബല്‍ സമ്മേളനം ഓഗസ്റ്റ് 17 മുതല്‍ ജര്‍മനിയില്‍
ബര്‍ലിന്‍: ആഗോള മലയാളി ശാക്തീകരണത്തിന്റെ ചാലകശക്തിയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണ്‍ നഗരത്തില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെ (വെള്ളി, ശനി, ഞായര്‍) ആഘോഷപൂര്‍വം നടക്കും. കേരള കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, കേരള വനംമന്ത്രി അഡ്വ. കെ. രാജു, എം.കെ.മുനീര്‍ എംഎല്‍എ, ശശി തരൂര്‍ എംപി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

ആഗോള തലത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നുദിന സമ്മേളനത്തില്‍ കേരളത്തനിമ നിറഞ്ഞു നില്‍ക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാസായാഹ്നങ്ങള്‍ എന്നിവ അരങ്ങേറും. ജര്‍മന്‍ പ്രൊവിന്‍സിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന് ജോസ് കുന്പിളുവേലില്‍ (ചെയര്‍മാന്‍), ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്), മേഴ്‌സി തടത്തില്‍ (ജനറല്‍ സെക്രട്ടറി), ഗ്രിഗറി മേടയില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജിയന്‍) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘാടക കമ്മറ്റിയുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് വിസാ കാര്യങ്ങള്‍ രിയാക്കേണ്ടതാണ്. ഡോ.പി.എ. ഇബ്രാഹിം ഹാജി, ചെയര്‍മാന്‍(യു എഇ), മാത്യു ജേക്കബ് പ്രസിഡഡന്റ് (ജര്‍മനി) ലിജു മാത്യു, സെക്രട്ടറി (ദുബായ്), തോമസ് അറമ്പന്‍കുടി, ട്രഷറര്‍ (ജര്‍മനി) എന്നിവരാണ് ഗ്ലോബല്‍ ഭാരവാഹികള്‍.

വിവരങ്ങള്‍ക്ക്:

ഗ്രിഗറി മേടയില്‍ ജനറല്‍ കണ്‍വീനര്‍(0049 160 4449075),ജോളി എം പടയാട്ടില്‍ ജനറല്‍ കോ കണ്‍വീനര്‍ (0049 1575 3181523), ജോണ്‍ കൊച്ചുകണ്ടത്തില്‍ ജനറല്‍ കോ കണ്‍വീനര്‍(0049 163 7339681) 


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക