Image

ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാത ഇപ്പോള്‍ ജല പാത

Published on 28 July, 2018
ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാത ഇപ്പോള്‍ ജല പാത
ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാത വലിയ ആഘോഷങ്ങളോടെയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചത്‌. ദില്ലി  മീററ്റ്‌ എക്‌സ്‌പ്രസ്‌വേ എന്‍എച്ച്‌ 24 പാത നിര്‍മ്മിച്ചതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള യാത്രാസമയത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍, മഴവെളള സംഭരണികള്‍, അണ്ടര്‍ പ്ലാസകള്‍ എന്നിവയാണ്‌ അതിവേഗ പാതയിലെ പ്രത്യേകത.

പാതയിലൂടെ തുറന്ന കാറില്‍ പ്രധാനമന്ത്രി നടത്തിയ റോഡ്‌ ഷോയും ശ്രദ്ധേയമായിരുന്നു. 7500 കോടി രൂപ ചെലവില്‍ നിര്‍മിച്ച എക്‌സ്‌പ്രസ്‌ ഹൈവേയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളം കെട്ടി നില്‍ക്കുന്ന ഫ്‌ലൈ ഓവറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക