Image

കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം

Published on 29 March, 2012
കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം
കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയ പാതയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഞായറാഴ്ച മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരിക. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് പ്രതിദിനം 25 രൂപ പുതിയ നിരക്ക് പ്രകാരം നല്‍കേണ്ടി വരും. ബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് പ്രതിദിനം 55 രൂപ മുതല്‍ നല്‍കേണ്ടി വരും. പ്രതിമാസം 1,575 രൂപയാണ് പുതിയ നിരക്ക്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക