Image

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് ഓഗസ്റ്റ് 2-ന് കണക്ടിക്കട്ടില്‍ തിരിതെളിയും

Published on 28 July, 2018
പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് ഓഗസ്റ്റ് 2-ന് കണക്ടിക്കട്ടില്‍ തിരിതെളിയും
സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൂടിച്ചേരുന്ന നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷന് ഓഗസ്റ്റ് രണ്ടിന് കണക്ടിക്കട്ടില്‍ തിരിതെളിയും. ഓഗസ്റ്റ് അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന പത്താമത് മലങ്കര കണ്‍വന്‍ഷന് സ്റ്റാംഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലാണ് വേദി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 850-ല്‍പ്പരം പേര്‍ പങ്കെടുക്കും.

സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയാകുന്ന കണ്‍വന്‍ഷനില്‍ പസൈക്കിലെ ബൈസന്റൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ഡോ. കുര്‍ട് ബുര്‍നെറ്റ്, ബ്രിഡ്ജ്‌പോര്‍ട്ട് ബിഷപ്പ് ഡോ. ഫ്രാങ്ക് ജെ. കാഗിയാനോ, സ്റ്റാഫോര്‍ഡിലെ ഉക്രൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ബോള്‍ പാട്രിക് ചോംമ്‌നിസ്കി, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ രൂപതാ കോ അഡ്ജത്തൂര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡിന്റെ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേണ്‍മെന്റ് എന്നതുതന്നെയാണ് കണ്‍വന്‍ഷന്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. മോണ്‍. ജയിംസ് മക്‌ഡൊണാള്‍ഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍, സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എസ്.ഐ.ഡി, സിസ്റ്റര്‍ ജോവാന്‍, ഡോ. ആന്റണി റെയ്മണ്ട്, ബ്രയാന്‍ മേഴ്‌സിയര്‍ എന്നിവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്കഷന്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിക്കുന്ന മോട്ടിവേഷണല്‍ പ്രഭാഷണം, സഭാധികാരികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവയ്‌ക്കൊപ്പം എല്ലാ ദിവസവും ദിവ്യബലിയും അര്‍പ്പിക്കപ്പെടും. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും. ബൈബിള്‍, സഭാചരിത്രം, ആരാധനാക്രമം എന്നിവയെ ആസ്പദമാക്കിയുള്ള മെഗാ ക്വിസ് മത്സരമാണ് മറ്റൊരു സവിശേഷത.

അമേരിക്കയിലെ സീറോ മലങ്കര മക്കളുടെ സഭാത്മക കൂട്ടായ്മകളില്‍ ഏറ്റവും ശ്രദ്ധേയമാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷന്‍. സീറോ മലങ്കര സഭാ പൈതൃകവും മൂല്യങ്ങളും അമേരിക്കയുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ധ്യാന, പഠനങ്ങള്‍ക്ക് വിഷയമാക്കാനും ഈ മൂല്യങ്ങള്‍ സഭാ കൂട്ടായ്മയില്‍ ആഘോഷിക്കാനുമുള്ള വേദികൂടിയാകും കണ്‍വന്‍ഷനുകള്‍. നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ചെയര്‍മാനും, വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി വൈസ് ചെയര്‍മാനുമായ 100 അംഗ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഫാ. നോബി അയ്യനേത്ത്, ഡോ. ജോര്‍ജ് കാക്കനാട്ട്
Join WhatsApp News
നാരദന്‍ 2018-07-29 05:35:55
വേഷങ്ങള്‍ വേഷങ്ങള്‍ എന്തിന്?
എത്ര പട്ടില്‍ പൊതിഞ്ഞാലും 
ഉള്ളില്‍ ഇരുപ്പ് ഒന്നല്ലേ?

ഔചിത്യം 2018-07-29 10:58:24
സായിപ്പ് ബിഷപ്പിന്റെ വേഷവിധാന ഔചിത്യം കണ്ടുപഠിക്കൂ ബിഷപ്പുമാരേ
വിദ്യാധരൻ 2018-07-29 11:16:48
വർണ്ണാഭമാം വസ്ത്രങ്ങൾ 
സ്വർണ്ണമാലകൾ 
അംശവടികൾ 
സിംഹാസനങ്ങൾക്കായുള്ള 
അന്തമില്ലാത്ത പോരാട്ടം. 
വേണ്ടെനിക്ക്
നിങ്ങളൊരുക്കും സ്വർഗ്ഗം 
ആസ്വദിക്കട്ടെ 
ഈ മനോഹര ഭൂമി 
സ്വർഗ്ഗം മതിവരുവോളം 
വെറുതെ വിടുക ഞങ്ങളെ 
കാപട്യത്തിൻ 
കറുത്ത വസ്ത്രധാരികളെ 
V. George 2018-07-29 14:14:18
Are they human beings with blood and bone or just angels came down from heaven to redeem the innocent lambs. Walk in front of them by singing memey meyme, one day you will be on their - - - or they will be on your---. Last week a photo came in emalayalee and the she lambs were holding thalappoli for this modern kings.
When this ignorance going to end!
അശരീരി 2018-07-29 16:58:34
സ്വർലോകത്തൂന്നു വന്നവരോ 
ഭൂമിയിൽത്തന്നെ ജനിച്ചവരോ ?
പുൽക്കൂട്ടിൽ അല്ല ജനിച്ചതിവർ 
മണിമേടൽ ജനിച്ചോരാണ് തീർച്ച 
കണ്ടില്ലേ കണ്ഠത്തിത്തിൽ തൂങ്ങിടുന്ന 
പൊന്നിന്റെ മാലയും പൊൻകുരിശും!
പളപള മിന്നുന്ന പട്ടുടുപ്പും 
അടിവന്നാൽ തടയാൻ വളഞ്ഞവടീം 
അമ്പോ ഇവരാരെന്ന് ചൊല്ലിടുമോ ?
ഒരു പക്ഷെ സ്വർഗ്ഗത്തിൻ താക്കോലുമായി 
ഭൂമിയയിൽ വന്ന ഗബ്രിയേൽ മാർ 
ഇവരുടെ മുന്നിൽ കുമ്പസാരിച്ചനുഗ്രം 
വാങ്ങുവീൻ ഭക്തമാരെ 
കുരങ്ങന്‍റെ വാലില്‍ കെട്ടിയ പഴംതുണി 2018-07-29 19:52:00

കുരങ്ങന്‍റെ വാലില്‍ കെട്ടിയ പഴംതുണി പന്തം 

 മേജര്‍, ആര്‍ച്, ബിഷപ്പ്, കര്‍ദിനാള്‍, മാര്‍, കാതോലിക്ക, ബാവ.

മൊത്തം 7 സ്ഥാനം. അല്പനായ മനുഷന്‍റെ പൊങ്ങച്ചം

കര്‍ദിനാള്‍= a leading bishop.

Archbishop  =  same as cardinal, Major, Arch, Cardinal- all have more or less same meaning, one need to be a bishop, then archbishop, then major archbishop, then cardinal.  By common sense, it is understood that to be a cardinal you need to be a bishop first. Like; once you get masters degree; you don’t put; SSLC, PDC, BA, MA .next to your name.

Mar= has several meanings, but can be briefed as; Lord, great etc. Here it means someone better or above others.

Catolicos= supreme head.

Bava= equal to Pope.

Before one is awarded, cardinal, pope or Catholicos; he must be a bishop.

Why people wrap around in meaningless repeating or duplicate titles?

Is it:- egoism or inferiority complex or attention deficiency or passive bullying- demanding power or authority?

In a Democratic country, all these titles are meaningless and anti-constitutional.

Well, many know: - these kinds of titles may fool or energize the faithful but not anyone with common sense.

Have you ever wondered whether Jesus had any titles like these?

ഡ്രാക്കുള 2018-07-30 00:27:12
ഞാൻ ഡ്രാക്കുള 
എന്റെ ഉറക്കം ശവപ്പെട്ടിയിൽ 
എന്റെ വസ്ത്രം കറുത്ത മേലങ്കി 
എനിക്ക് നീണ്ട കോമ്പല്ലുകളുണ്ട് 
ഞാൻ രാത്രിഞ്ചരനാണ് 
മനുഷ്യന്റെ രക്തം എന്റെ 
എന്റെ ധമനികളിൽ ഓടുന്നു 
പക്ഷെ ഇവർ എന്നെ 
കടത്തിവെട്ടിയിരിക്കുന്നു
ഇവരുടെ വസ്ത്രധാരണങ്ങളൂം 
കുരിശും നീണ്ട ആഭരണങ്ങളും 
ജനങ്ങളെ ആകർഷിക്കാൻ 
പോരുന്നവയാണ് 
അതിന്റെ പ്രഭയിൽ 
ഈയലുകളെ പോലെ ജനം 
അടുക്കുമ്പോൾ 
ഇവർ കുരിശുകൊണ്ട് 
ആശിർവദിച്ച് (വധിച്ച് )
അംശവടികൊണ്ട് 
വകഞ്ഞു പിടിച്ച് 
ഒളിച്ചു വച്ചിരിക്കുന്ന 
കോമ്പല്ലുകൾ കൊണ്ട് 
ജനങ്ങളുടെ രക്തം ഊറ്റി കുടിക്കുന്നു 
ഇവരുടെ സഞ്ചാരം പട്ടാപ്പകലും 
എന്റെ ശക്തി എനിക്ക് നശിച്ചിരിക്കുന്നു 
കോമ്പല്ലുകൾ മോഷണം പോയിരിക്കുന്നു 
എന്റെ ഡ്രാക്കുളാ എന്ന പേരുമാറ്റി 
ബിഷപ്പ്, ബാവാ, സന്യാസി എന്നൊക്കെ 
ആക്കിയിരിക്കുന്നു 
എന്റെ ശരീരം പൊടിയായി പെട്ടിയിൽ 
ഇനി എനിക്ക് എഴുന്നേൽക്കാൻ കഴിയുമെന്ന് 
തോന്നുന്നില്ല . എന്റെ സിംഹാസനം 
ഇവർ അടിച്ചു മാറ്റിയിരിക്കുന്നു 
കപ്യാർ 2018-07-30 09:26:44
ഇവർക്കെന്തിനാണ് ഈ കഥകളി വേഷം എന്ന് ഇവിടെ  ലേഖനങ്ങൾ എഴുതുന്ന വൈദികൻ അടക്കം ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ? 
വിശ്വാസി 2018-07-30 12:54:20
ഇവർ ജീവിച്ചിരിക്കുന്ന പുണ്യവാളന്മാരോ  അതോ മരിച്ച പുന്യാളൻമാരോ ? ഒരു നേർച്ച കഴിക്കാൻ  ഉണ്ടായിരുന്നു . എന്റെ അപ്പച്ചൻ പറയുന്നു മരിച്ചപോയ പുണ്യവാളന്മാരാണ് നേര്ച്ച കഴിക്കാൻ നല്ലതെന്ന് . ആരെങ്കിലും ഒന്ന് എഴുതി അറിയിച്ചായിരുന്നെങ്കിൽ നന്നായിരുന്നേനെ . 
andrew 2018-07-30 13:45:29
When one is hollow inside and hypocrisy & exploitation is the source of survival, they need to clad themselves in multi-layers & colours to deceive the faithful, like the Joker in the Circus.  
പരേതനായ പുണ്യാളാൻ 2018-07-30 14:55:14
നേർച്ച പണമായ് അയക്കണം . അഡ്രസ്സ് താഴെകൊടുത്തിരിക്കുന്നു 

പരേതനായ പുണ്യാളാൻ 
പി.ഓ ബോക്സ് 69 
ദേവലോകം അരമന 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക