Image

അഭിമന്യുവിന്റെ സ്‌മരണക്കായി കൂരാച്ചുണ്ടില്‍ ലൈബ്രറി ഒരുങ്ങുന്നു

Published on 29 July, 2018
അഭിമന്യുവിന്റെ സ്‌മരണക്കായി കൂരാച്ചുണ്ടില്‍ ലൈബ്രറി  ഒരുങ്ങുന്നു


കൂരാച്ചുണ്ട്‌: എസ്‌ഡിപിഐ-ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മഹാരാജാസ്‌ കോളേജി വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവാുമായ അഭിമന്യുവിന്‌ കോഴിക്കോട്‌ ജില്ലയില്‍ ആദ്യ സ്‌മാരകമൊരുങ്ങുന്നു. കോഴിക്കോട്‌ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ കൂരാച്ചുണ്ടിലാണ്‌ അഭിമന്യുവിനായി സ്‌മാരകം ഒരുക്കുന്നത്‌.

കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ലാതിരുന്നപ്പോഴും നാട്ടില്‍ ഒരു വായനശാല വേണമെന്ന്‌ ആഗ്രഹിച്ച, വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ സ്‌മരണാര്‍ത്ഥം കൂരാച്ചുണ്ടിലും ലൈബ്രറിയാണ്‌ ഒരുങ്ങുന്നത്‌. സി പി ഐ (എം ) കൂരാച്ചുണ്ട്‌ ലോക്കല്‍ കമ്മറ്റിയാണ്‌ ഈ ഉദ്യമത്തിന്‌ നേതൃത്വം വഹിക്കുന്നത്‌.

പിന്നാക്ക ഗ്രാമമല്ലെങ്കിലും കൂരാച്ചുണ്ട്‌ വായനശാലയുടെ കാര്യത്തില്‍ പിന്നാക്കം തന്നെയാണ്‌. അഭിമന്യു ആഗ്രഹിച്ച വായനയുടെ ലോകം അവന്റെ നാമധേയത്തില്‍ കൂരാച്ചുണ്ടിലും കെട്ടിപ്പടുക്കുവാന്‍ മുഴുവന്‍ അക്ഷര സ്‌നേഹികളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും പ്രതീക്ഷിക്കുകയാണ്‌ നാട്ടുകാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക