Image

വേണ്ടത് ഇടതുപക്ഷ പുരോഗമന ഐക്യമെന്ന് ഗുരുദാസ് ദാസ് ഗുപ്ത

Published on 29 March, 2012
വേണ്ടത് ഇടതുപക്ഷ പുരോഗമന ഐക്യമെന്ന് ഗുരുദാസ് ദാസ് ഗുപ്ത
പട്‌ന: സിപിഐ നേതൃത്വത്തെ വെല്ലുവിളിച്ച് രാഷ്ട്രീയ പ്രമേയത്തിനു ഗുരുദാസ് ദാസ് ഗുപ്തയുടെ ഭേദഗതി. ഇടതുപക്ഷ ഐക്യമല്ല, ഇടതുപക്ഷ പുരോഗമന ഐക്യമാണ് വേണ്ടതെന്ന് ദാസ്ഗുപ്ത പറഞ്ഞു. 

ബിഹാറിലെ പട്‌നയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയത്തിലാണ് ദാസ്ഗുപ്ത ഭേദഗതി അറിയിച്ചത്. ദാസ്ഗുപ്ത നിലപാടില്‍ ഉറച്ചു നിന്നാല്‍ രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്തു വോട്ടിനിടേണ്ടിവരും. വോട്ടിനിട്ട് ഭേദഗതി അംഗീകരിച്ചാല്‍ നിലവിലെ നേതൃത്വത്തിനു തിരിച്ചടിയാകും. 

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഐ തമിഴ്‌നാട്- കേരളാ പ്രതിനിധികള്‍ തമ്മില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വാക്കുതര്‍ക്കമുണ്ടായി. ദേശീയ നേതൃത്വത്തിന്റെ നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി തമിഴ്‌നാടു ഘടകം അറിയിച്ചു. കൂടംകുളം ആണവനിലയത്തിന്റെ  വിഷയത്തിലും ഇരു സംസ്ഥാനത്തെ പ്രതിനിധികള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. വിഷയത്തെ വൈകാരികമായി സമീപിക്കരുതെന്നു കേരള പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക