Image

ആകാശ ആക്രമണങ്ങളില്‍ നിന്ന്‌ തലസ്ഥാനത്തെ സംരക്ഷിക്കാന്‍ ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനം

Published on 29 July, 2018
ആകാശ  ആക്രമണങ്ങളില്‍ നിന്ന്‌ തലസ്ഥാനത്തെ സംരക്ഷിക്കാന്‍ ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനം
ന്യൂഡല്‍ഹി: ആകാശ ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാന്‍ പ്രതിരോധ മേഖലയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്‌ടണിനേയും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇനി ഡല്‍ഹിക്കും സംരക്ഷണം നല്‍കും. പഴയ മിസൈല്‍ പ്രതിരോധ കവചങ്ങള്‍ മാറ്റി കൊണ്ട്‌ ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്‌.

100 കോടി ഡോളറിനാണ്‌ (ഏകദേശം 6500 കോടി രൂപ) അമേരിക്കയില്‍ നിന്ന്‌ ഈ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്‌.

അമേരിക്കന്‍ പ്രതിരോധ കമ്‌ബനിയുടെ നാഷണല്‍ അഡ്വാന്‍സ്‌ഡ്‌ സര്‍ഫെയ്‌സ്‌ ടു എയര്‍ മിസൈല്‍ സിസ്റ്റം2 (നസംസ്‌) രാജ്യ തലസ്ഥാനത്ത്‌ സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമാന്‍ അംഗീകരിച്ചു കഴിഞ്ഞു. എളുപ്പത്തില്‍ തന്നെ മിസൈല്‍ ആക്രമണങ്ങള്‍ തിരിച്ചറിയുന്നതിനും നിര്‍വീര്യമാക്കുന്നതിനും ഈ സംവിധാനം സഹായകമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക