Image

റിഥംസ് ഉജ്ജ്വലമായി

Published on 29 July, 2018
റിഥംസ് ഉജ്ജ്വലമായി
ഡാളസ് : കോപ്പേല്‍ സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചു ജൂലൈ 27 നു സെന്‍റ് അല്‍ഫോന്‍സ ഹാളില്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ അരങ്ങേറിയ റിഥംസ് കലാപരിപാടികള്‍ ഉജ്ജ്വലമായി.

എല്ലാ വാര്‍ഡുകളില്‍നിന്നുമുള്ള കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ട്രൈബല്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ടൈം ഈസ് പ്രഷ്യസ് എന്ന ലഘു നാടകവും മികച്ച നിലവരാം പുലര്‍ത്തി.

നേരത്തെ നടന്ന തിരുനാള്‍ കുര്‍ബാനക്ക് നവ വൈദികന്‍ ഫാ. രാജീവ് വലിയവീട്ടില്‍ കാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: ലാലി ജോസഫ് ആലപ്പുറത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക