മക്ക: മക്കയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം 2018ലെ വളണ്ടിയര്‍ മീറ്റ് സംഘടിപ്പിച്ചു .ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് ബഷീര്‍ നിലമ്പൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വളണ്ടിയര്‍ മീറ്റ് സലീം സുല്ലമിഅരീക്കോട് (ജാലിയാത്ത് ദായ്) ഉദ്ഘാടനം ചെയ്തു.
ഷാറാസിത്തീന് അല്‍ റയ്യാന്‍ പോളി് ക്ലിനിക്കില്‍ വച്ച് സെയ്യദ് മുഹമ്മദാലിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്മാന് അഹമ്മദ് കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് അലി കാരക്കുന്ന് ഉപദേശക സമിതി അംഗം, മുനീബ് ഡോകുമെന്റേഷന്‍ ,മുഹമ്മദ് മേലാറ്റൂര്‍ കണ്‍വീനര്‍, നൗഷാദ് മാരിയാട് വൈസ് പ്രസിഡന്റ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.എഞ്ചിനിയര്‍ സുലൈമാന്‍ ട്രഷറര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍