Image

മാഞ്ഞൂര്‍ സംഗമം പ്രൗഢഗംഭീരമായി

ഷാജി പഴൂപറമ്പില്‍ Published on 29 July, 2018
മാഞ്ഞൂര്‍ സംഗമം പ്രൗഢഗംഭീരമായി
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വര്‍ഷവും അതി ഗംഭീരമായി നടന്നു.

ജൂലൈ ഇരുപത്തി എട്ടാം തീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ വെച്ച് രാവിലെ പതിനൊന്നു മണിക്ക് പരിപാടികള്‍ക് തുടക്കം കുറിച്ചു.മജു ഓട്ടപ്പള്ളിയില്‍ സ്വാഗതം ആശംസിച്ചു.
മാഞ്ഞൂര്‍ സ്വദേശിനിയും കോട്ടയം സെയിന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറലും ആയ സിസ്റ്റര്‍ സൗമ്യ പീഡതട്ടേല്‍ ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെയും, പുരുഷന്മാരുടെയും വോളിബോള്‍ മത്സരം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു.ഓട്ട മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ക്ക് ജെയിന്‍ മാക്കില്‍, ജോബ് മാക്കില്‍ ,സോണിയ ഓട്ടപ്പള്ളിയില്‍, ജോയി തേനാകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സ്ത്രീ പുരുഷന്മാര്‍ക്കായി ജെയിന്‍ മാക്കില്‍ നേതൃത്വം നല്‍കി നടത്തിയ നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

രുചികരമായ ഭക്ഷണവും,അനുകൂല കാലവസ്ഥയും,യുവ ജനങ്ങളുടെ പങ്കാളിത്തവും പിക്‌നിക്കിന് കൂടുതല്‍ ആവേശം പകര്‍ന്നു.കൂടാതെ കായിക മല്‍സര വിജയികള്‍ക്ക് സമ്മാന ദാനവും നടത്തി. ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമത്തിന് മജു ഓട്ടപ്പള്ളിയില്‍,കുരിയന്‍ പാലത്തടം,അനീഷ് കല്ലിടിക്കില്‍,ജിജി കട്ടപ്പുറം,ജോബ് മാക്കീല്‍, സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി എബിന്‍ പ്ലാംപറമ്പില്‍,നിതന്‍ ചിറക്കപ്പറമ്പില്‍,മുത്ത് കല്ലിടിക്കില്‍ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്ത ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമം വൈകുന്നേരം ഏഴു മണിയോടു കൂടി സമാപിച്ചു.

റിപ്പോര്‍ട്ട്: ഷാജി പഴൂപറമ്പില്‍
മാഞ്ഞൂര്‍ സംഗമം പ്രൗഢഗംഭീരമായി
മാഞ്ഞൂര്‍ സംഗമം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക