Image

ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന് കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 30 July, 2018
 ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന്  കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണയകമെന്ന് 
കെ പി രാമനുണ്ണി പമ്പ മലയാളി അസ്സോസ്സിയേഷന്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍, പദ്മരാജന്‍ ഇടശ്ശേരി അവാര്‍ഡ്കളും നേടിയ സാഹിത്യകാരനാണ് കെ പി രാമനുണ്ണി. പ്രശസ്ത നോവലിസ്റ്റ് നീനാപനയ്ക്കലിന്റെ 'വജ്രം' എന്ന ചെറുകഥാ സമാഹാരം കെ പി രാമനുണ്ണി പ്രകാശനം ചെയ്തു. 

പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സുധാ കര്‍ത്താ സ്വാഗതവും സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദിയും പ്രകാശിപ്പിച്ചു. അസ്സോസിയേറ്റ് സെക്രട്ടറി അലക്‌സ് തോമസ്, അശോകന്‍ വേങ്ങശ്ശേരി, മുരളീ നായര്‍, സോയാ നായര്‍, നീനാപനയ്ക്കല്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, അനിതാ ജോര്‍ജ്, നിമ്മിദാസ്, അനിതാ പണിക്കര്‍, ടഷറാര്‍ സുമോദ് നെല്ലിക്കാല, ഫീലിപ്പോസ് ചെറിയാന്‍, ഫാ. ഫിലിപ് മോഡയില്‍, അഡ്വ. ബാബു വര്‍ഗീസ്, ജേക്കബ് കോര, ശ്രീകാന്ത്, തോമസ് പോള്‍, സുരേഷ് നായര്‍, ജോര്‍ജ് നടവയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചു. 

കെ പി രാമനുണ്ണിയുടെ പ്രസംഗത്തില്‍ നിന്ന്: വിദ്യഭ്യാസ്സം പണമുണ്ടാക്കുന്ന റോബോട്ടാണോ? മനുഷ്യനെ നല്ലൊരു മനുഷ്യനാക്കുകയല്ലേ വിദ്യാഭ്യാസാം ചെയ്യേണ്ടത്? എന്തെങ്കിലും തൊഴില്‍ ചെയ്യാനുള്ള പ്രാവീണ്യം സൃഷ്ടിക്കലാണോ വിദ്യാഭ്യാസ്സം? ആ കഴിവു സൃഷ്ടിക്കാന്‍ കുറെ ആവര്‍ത്തനങ്ങള്‍ കൊണ്ടു കഴിയുകയില്ലേ? ജോലിയെല്ലാം ആവര്‍ത്തനങ്ങള്‍ മാത്രമല്ലേ? അങ്ങനെ ചിന്തിക്കുമ്പോള്‍ മനസ്സിലാകും നല്ലൊരു മനുഷ്യനെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസ്സത്തിന്റെ ലക്ഷ്യമെന്ന്. വ്യക്തിത്വത്തിന്റെ ന• എന്നാല്‍, അത്, മനോഭാവത്തിന്റെ ന• എന്നാണ്. ഐക്യൂ (ഇന്റലിജന്‍സ് കോഷന്റ്) കൂടുതലുള്ളവരാണ് മിടുക്ക•ാര്‍ എന്ന് പണ്ട് വിലയിരുത്തിയിരുന്നു. പക്ഷേ ഐക്യൂ കൂടിയവരേക്കാള്‍ വലിയ ജോലികളില്‍ ഐക്യൂ കുറഞ്ഞവര്‍ വിരാജിക്കുന്നതു എവിടെയും കാണാറുള്ളതാണല്ലോ. പിന്നീട് മന:ശാസ്ത്രജ്ഞര്‍ പറഞ്ഞു ഈക്യൂ ( ഇമോഷണല്‍ കോഷന്റ്) ആണ് ജീവിത വിജയം നിശ്ച്ചയിക്കുന്നതെന്ന്. മനശാസ്ത്രജ്ഞര്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു ജീവിതത്തോടുള്ള മനോഭാവമാണ് ജീവിത വിജയത്തെ നിശ്ച്ചയിക്കുന്നതെന്ന്. മനോഭാവം ആരോഗ്യകരമാണെങ്കില്‍ എത്ര പ്രതികൂല സാഹചര്യങ്ങളിലും ജീവിത വിജയം കൈവരിക്കാനാവും. ജീവിത സംബന്ധിയായിട്ടുള്ളത് എല്ലാം സാഹിത്യമാണ്. 

ഏകാന്ത തടവറ, സഹജീവികളെ കാണാനും പ്രകൃതിയുമായി ഇടപെടാംനും കഴിയാതിരുന്നാല്‍ എത്ര ഐ ക്യൂ ഉള്ളവരും, ഈക്യൂ ഉള്ളവരും തകര്‍ ന്നു പോകും. ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളിലെ ഏകാന്തതടവറകളെക്കുറിച്ച് വായിച്ചത് ഓര്‍മ്മിക്കുന്നു. സഹജീവികളെയും പ്രകൃതിയിലെ വെളിച്ചത്തെയും ജീവജാലങ്ങളെയും കാണാനും മിണ്ടാനും അനുവദിക്കാത്തവിധമുള്ള ഏകാന്തതടവറയില്‍ അടയ്ക്കപ്പെട്ട ബുദ്ധിജീവികളും മനുഷ്യരും.; കാലങ്ങള്‍ക്കു ശേഷം തടവറയില്‍ നിന്ന് അവര്‍ പുറത്തേക്കു വന്നപ്പോള്‍ സഹജീവികളെ കാണാനാകാതെ പ്രകൃതിയുമായി കൂടാനാകാതെ, അവരെല്ലാം തന്നെ സ്വയം മുടി പിച്ചിപ്പറിച്ചും മേലാസകലം പരുക്കേല്‍പ്പിച്ചും.ഭ്രാന്തുള്ളവരെപ്പോലെയായി. എന്നാല്‍ അക്കൂട്ടത്തില്‍ വൈദ്യ പരിശോധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ മാത്രം സുസ്‌മേര വദനയായി ഒരു വിഭ്രാന്ത ലക്ഷണങ്ങളുമില്ലാതെ ഏകാന്ത തടവറയില്‍ നിന്ന് പുറത്തേക്കു വന്നു. അത് കണ്ട് പരിശോധകര്‍ അത്ഭുതപ്പെട്ടു. ഈ അത്ഭുതത്തിന്റെ മൂലകാരണമെന്തെന്ന് അവര്‍ ആ സ്ത്രീ യോടന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞിതിപ്രകാരമായിരുന്നു: എന്നെ പാര്‍പ്പിച്ച തടവറയില്‍ പുറം ലോകം കാണാനാകുന്ന ഒരു ചെറു ദ്വാരം ഭിത്തിയിലുണ്ടായിരുന്നു. ആതിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ഒരു മരത്തിന്റെ ഭാഗം കാണാന്‍ കഴിയുമായിരുന്നു. അതെന്റെ കാമുകനെന്ന് സങ്കല്പ്പിച്ച്, പ്രിയതമനെന്ന് ഭാവിച്ച്, മാനസികമായി സല്ലപിച്ച് ഞാന്‍ കഴിഞ്ഞു പോന്നു. ആ സ്ത്രീയ്ക്ക് ജീവിതത്തോടുള്ള മനോഭാവം അവരെ ഏകാന്ത തടവറയിലും മാനസികാരോഗ്യം നഷ്ടപ്പെടാതെ അതിജീവിക്കാന്‍ സഹായിച്ചു.
കുട്ടികള്‍ക്ക് ആരോഗ്യപരമായ മനോഭാവം നല്കാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് കഴിയുന്നുണ്ടോ? (തുടരും)


 ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന്  കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)
 ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന്  കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)
 ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന്  കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)
 ജീവിതത്തോടുള്ള മനോഭാവമാണ് നിര്‍ണ്ണായകമെന്ന്  കെ പി രാമനുണ്ണി പമ്പയില്‍ (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക