Image

ഏ.ആര്‍ നഗര്‍ യു.എ.ഇ കൂട്ടായ്മ രൂപീകരിച്ചു

Published on 30 July, 2018
ഏ.ആര്‍ നഗര്‍ യു.എ.ഇ കൂട്ടായ്മ രൂപീകരിച്ചു
ഷാര്‍ജ: യു.എ.ഇയിലുള്ള  എ.ആര്‍ നഗര്‍ പഞ്ചായത്തിലെ പ്രവാസികളുടെ ചിരകാല സ്വപ്നമായിരുന്നു കൂടെയിരിക്കാന്‍ ഒരു കൂട്ടായ്മ. പ്രവാസ ജീവിതത്തിന്റെ ഒഴിവ് വേളകള്‍ സാമൂഹിക സാംസകാരിക ജീവ കാരുണ്യ രംഗത്ത് നിസ്വാര്ഥതയുടെ സര്‍വവും സമര്‍പ്പിക്കാന്‍ തല്പരരായ എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഷാര്‍ജയില്‍  ഒത്തു കൂടിയപ്പോള്‍ ആശയങ്ങളും അഭിലാഷങ്ങളും ആഗ്രഹങ്ങളും കൊണ്ട് സമ്പന്നമായ കൂടിച്ചേരലായി. യു.എ.ഇയില്‍ ഉള്ള  എ ആര്‍  നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസി സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഗമം നടത്താനും സാമ്പത്തിക രംഗത്ത് കൂട്ടായ്മയും സഹകരണവും വര്‍ധിപ്പിക്കാന്‍  ഉതകുന്ന രൂപത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് രൂപം കൊടുക്കാനും തീരുമാനിച്ചു. യോഗത്തില്‍ അസൈനാര്‍ അദ്യക്ഷത വഹിച്ചു, കാവുങ്ങല്‍ നാസര്‍,ചെമ്പകത്ത് കരീം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും പി.എം അസൈനാര്‍ ചെണ്ടപ്പുറായ ചെയര്‍മാനും ഉനൈസ് തൊട്ടിയില്‍ ജനറല്‍ കണ്‍വീനറും ബാലകൃഷ്ണന്‍ പട്ടാളത്തില്‍  ട്രെഷററും ആയിട്ടുള്ള അഡ്‌ഹോക് കമ്മിറ്റിക്കു യോഗം അംഗീകാരം നല്‍കി. സുലൈമാന്‍ മാട്ടറ, ബദറുദൂജാ മമ്പുറം,റഷീദ് കള്ളിയത്, എ.പി നൗഫല്‍,സൈദലവി ചോലക്കന്‍,സി.എം ബഷീര്‍,വിശ്വനാഥ്,ഇക്ബാല്‍ എന്നിവര്‍ ചര്‍ച്ചക്ക് നേത്രൃത്വം നല്‍കി.

ഏ.ആര്‍ നഗര്‍ യു.എ.ഇ കൂട്ടായ്മ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക