Image

കേരള കോണ്‍ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് ബാലകൃഷ്ണ പിള്ള

Published on 30 July, 2018
കേരള കോണ്‍ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് ബാലകൃഷ്ണ പിള്ള
 കേരള കോണ്‍ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ്-ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ്-ബി കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്ബില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നേരത്തെ, കേരള കോണ്‍ഗ്രസ്-ബിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു ക്യാമ്ബില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ്ബാബു നിലപാട് വ്യക്തമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക