Image

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ

Published on 30 July, 2018
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ. ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളിലാണ് ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയുള്ളത്. ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്ന് വരെ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് സെന്റിമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക