Image

ഇനി ദൂരെയിരുന്നും ചുംബിക്കാം ! (കൗതുക വാര്‍ത്തകള്‍)

Published on 29 March, 2012
ഇനി ദൂരെയിരുന്നും ചുംബിക്കാം ! (കൗതുക വാര്‍ത്തകള്‍)
ഇന്നിന്റെ സാങ്കേതികതയില്‍ ദൂരം ഒന്നിനും ഒരു തടസ്സമല്ല. ചുംബനങ്ങള്‍ക്കുപോലും. കാരണം ഇന്റര്‍നെറ്റും കിസിഞ്ചര്‍ റോബോട്ടുമുണ്ടെങ്കില്‍ എത്ര ദൂരെയിരുന്നും ആര്‍ക്കും ആരെയും ചുംബിക്കാം. `കിസ്‌ ട്രാന്‍സ്‌മിഷന്‍ റോബോട്ട്‌ മെസഞ്ചര്‍' എന്ന കിസിഞ്ചറിന്റെ സഹായത്തോടെ.

ഇന്റര്‍നെറ്റ്‌ വഴി ചുംബനങ്ങള്‍ അതേ തീവ്രതയോടെ എത്ര ദൂരെയും എത്തിക്കാന്‍ കിസിഞ്ചറിനു കഴിയുമെന്ന്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സോഫ്‌റ്റ്‌ ബോളിന്റെ വലിപ്പത്തിലുള്ള രണ്ട്‌ റോബോട്ടുകളാണ്‌ കിസിഞ്ചറിനുള്ളത്‌. ചുംബനം നല്‍കുന്നിടത്തും സ്വീകരിക്കുന്നിടത്തും ഓരോ റോബോട്ട്‌ ഉണ്ടാവണം. വളരെ ടച്ച്‌ സെന്‍സിറ്റീവായ ചുണ്ടുകളാണ്‌ കിസിഞ്ചറിനുള്ളത്‌. പ്രിയതമയ്‌ക്കുള്ള ചുംബനം റോബോട്ടിന്റെ ചുണ്ടില്‍ നല്‍കിയാല്‍ മറ്റൊരിടത്തിരുന്ന്‌ പ്രിയതമയ്‌ക്ക്‌ ഇത്‌ സ്വീകരിക്കാം. ഒരാളുടെ ചുണ്ടിന്റെ ചലനം അതേപടി മറ്റൊരിടത്തെത്തിക്കാന്‍ ഈ റോബോട്ടിനു കഴിയും. കൃത്രിമ മസ്‌തിഷ്‌കത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്ന സിംഗപ്പൂരിലെ ഹൂമാന്‍ സമാനി എന്ന ശാസ്‌ത്രജ്ഞനാണ്‌ കിസിഞ്ചറിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍. കഴിഞ്ഞ വര്‍ഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. വ്യാവസായിക ഉത്‌പാദനം തുടങ്ങിയിട്ടില്ല.

മൊയ്‌തീന്‍ പുത്തന്‍ചിറ
ഇനി ദൂരെയിരുന്നും ചുംബിക്കാം ! (കൗതുക വാര്‍ത്തകള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക