Image

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ഒക്ടോബറില്‍ ഷിക്കാഗോയില്‍ നടത്തപ്പെടു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 30 July, 2018
ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ഒക്ടോബറില്‍ ഷിക്കാഗോയില്‍ നടത്തപ്പെടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഒക്ടോബര്‍ 19 മുതല്‍ 21 വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് ത്ര്വിദിന പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു. ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷന്‍ നേത്യുത്വം നല്‍കുന്ന ഈ കോഴ്‌സില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ നയിക്കുന്നു. അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്‌സില്‍ പങ്കെടുക്കുടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു.

ക്‌നാനായ റീജിയണ്‍ നടത്തുന്ന ഇത്തരം പ്രീമാര്യേജ് കോഴ്‌സിലൂടെ യുവജനങ്ങള്‍ക്ക് വിവാഹ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയും, കുടുംബജീവിതത്തിന്റെ മഹാത്മ്യത്തെപ്പറ്റിയുള്ള അറിവും ലഭിക്കുവാന്‍ സഹായിക്കുന്നുവെന്ന് ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് പറഞ്ഞു. പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അവരുടെ പേരുകള്‍ റെജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക