Image

ക്രിസ്ത്യന്‍ ഹോമിലി വെബ് സൈറ്റ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 30 July, 2018
ക്രിസ്ത്യന്‍ ഹോമിലി വെബ് സൈറ്റ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഷിക്കാഗൊ: https://christianhomily.com എന്ന പേരില്‍ റെവ. ഫാ. എബ്രഹാം മുത്തോലത്ത് തയ്യാറാക്കിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു. 2015 മുതലുള്ള എല്ലാ ഞായറാഴ്ചകളിലേയും, തിരുന്നാളുകളുടേയും വചനസന്ദേശങ്ങളുടെ യുട്യൂബ് ലിങ്ക് ഈ വെബ് സൈറ്റില്‍ ലഭ്യമാണ്.

കൂടാതെ എല്ലാ ഞായറാഴ്ചകളിലും വചന പ്രഹോഷകര്‍ക്കും, വൈദികര്‍ക്കും വേണ്ടി തയ്യാറാക്കുന്ന ഹോമിലി റിസോര്‍സസ് ഇംഗ്ലീഷിലും ലഭ്യമാണ്. ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ജൂലൈ 27 വെള്ളിയാഴ്ച വൈകുന്നേരം 7 വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷമാണ് ആഗോള ക്‌നാനായക്കാരുടെ തലവനും, കോട്ടയം അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ക്രിസ്ത്യന്‍ ഹോമിലി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. കോട്ടയം അതിരൂപതയില്‍ നിന്നുള്ള റെവ. ഫാ. എബ്രഹാം മുത്തോലത്ത്, അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയിലെ, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വികാരിയായി സേവനം ചെയ്യുന്നു. മാര്‍ മൂലക്കാട്ട് പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഹിക്കുകയും, ഈ വെബ് സൈറ്റ് അനേകര്‍ക്ക് വളരെ പ്രയോജനകരമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഉദ്ഘാടന സമ്മേളനത്തില്‍, റെവ. ഫാ. എബ്രഹാം മുത്തോലത്തിനോടൊപ്പം, റെവ. ഫാ. ചാക്കൊ ചൂരവേലില്‍കുടിലില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സി. സൌമ്യാ, എക്‌സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, ബിനോയ് കിഴക്കനടി, സണ്ണി മുത്തോലം എന്നിവരും, മറ്റ് പാരീഷ് കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. മുത്തോലത്തച്ചന്‍ നമ്മുടെ ഫൊറോനാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വെബ് സൈറ്റ് ഉദ്ഘാടനം നടത്തുകയും ചെയ്ത അഭിവന്ദ്യ ബിഷപ്പ് മാര്‍ മൂലക്കാട്ടിന് പ്രത്യേകം ക്യതജ്ഞത അര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക